കോട്ടയം: ശബരിമലയില്‍ സ്ത്രീ പ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച നടക്കുന്ന ഹര്‍ത്താല്‍ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ആണെന്ന് ആരോപിച്ച് ബിജെപി ബൗദ്ധിക വിഭാഗം തലവന്‍ ടി.ജി. മോഹന്‍ദാസ് രംഗത്ത്. ട്വിറ്ററിലൂടെയാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.
കേരളത്തിലെ സി.പി.ഐ. എം ആണ് 30 ലെ ഹര്‍ത്താലിന്റെ രഹസ്യ സ്പോണ്സര്. വിജയിച്ചാല്‍ അവരുടെ ദാസ്യമുള്ള പുതിയൊരു ഹിന്ദു നേതൃത്വം ഉണ്ടായതായി പ്രഖ്യാപിക്കും. പരാജയപ്പെട്ടാല്‍ സര്‍ക്കാരിനാണ് ഹിന്ദുക്കളുടെ പിന്തുണ എന്ന് വാദിക്കും. അക്രമമുണ്ടായാല്‍ മുന്‍ ആര്.എസ്.എസ് എന്നൊക്കെ പറഞ്ഞ് ബഹളം വെയ്ക്കും. എന്നാണ് ടി.ജി മോഹന്‍ദാസിന്റെ ട്വീറ്റ്.
ഹര്‍ത്താല്‍ ആഹ്വാനത്തെ തള്ളി ആര്‍എസ്എസ് രംഗത്തുവന്നതിന് പിന്നാലെയാണ് ടി.ജി. മോഹന്‍ദാസും രംഗത്ത് വന്നിരിക്കുന്നത്. നിലവില്‍ ശ്രീ അയ്യപ്പധര്‍മ്മസേന, ശ്രീരാമസേന, ഹനുമാന് സേന, വിശ്വകര്‍മ്മ സഭ എന്നിവരാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

Comments