
ഡല്ഹി : വനിതാ ട്വന്റി ട്വന്റിയിലെ ഏറ്റവും വേഗമേറിയ അര്ത്ഥശതകം വനിതാ സേവാഗ് എന്നറിയപ്പെടുന്ന സ്മൃതി മന്ദാനക്ക് സ്വന്തം. മഴമൂലം ആറ് ഓവറായി ചുരുക്കിയ കെ.ഐ.എ സൂപ്പര്ലീഗ് മത്സരത്തില് സ്മൃതി 18 ബോളില് അര്ത്ഥശതകം പൂര്ത്തിയാക്കി ന്യുസിലന്റ് താരം സോഫി ഡിവൈന്റെ റെക്കോര്ഡിനോപ്പമെത്തി.
ഇംഗ്ലണ്ട് പ്രീമിയര് ലീഗ് കളിക്കുന്ന ആദ്യ ഇന്ത്യന് വനിതാതാരമായ സ്മൃതിയുടെ വെടിക്കട്ട് പ്രകടനം ലുബര്ഗ് ലൈറ്റനിങ്ങിനെതിരെ വെസ്റ്റേണ് സ്ട്രോമിനുവേണ്ടിയായിരുന്നു. വെസ്റ്റേണ് സ്റ്റാമിന് വേണ്ടി 19 ബോളില് 52 റണ്സ് നേടി സ്മൃതി ടീം സ്കോര് 85ന് 2 എന്ന നിലയില് എത്തിക്കുന്നതില് നിര്ണായക പങ്കുവഹിച്ചു. 5 ഫോറും 4 സിക്സറുകളും ഉള്പ്പെടുന്നതായിരുന്നു സ്മൃതിയുടെ ഇന്നിംഗ്സ്.
മറുപടി ബാറ്റിംഗിനിറങ്ങിയ ലുബര്ഗ് ലൈറ്റനിങ്ങിന് വേണ്ടി ഡെവ്നി 21 ബോളില് നിന്ന് 46 റണ്സ് നേടിയെങ്കിലും 18 റണ്സിന്റെപരാജയത്തില് നിന്ന് ടീമിനെ രക്ഷിക്കാനായില്ല. 22 വയസ്സുള്ള മന്ദാന 42 ട്വന്റി ട്വന്റി മത്സരങ്ങളില് നിന്നായി അഞ്ച് അര്ത്ഥശതകങ്ങള് ഉള്പ്പടെ 857 റണ്സ് നേടിയിട്ടുണ്ട്. 41 ഏകദിനമത്സരങ്ങളില് നിന്നായി മൂന്ന് സെഞ്ച്വറികളും 11 അര്ത്ഥസെഞ്ച്വറികളും ഉള്പ്പടെ 1464 റണ്സും നേടിയിട്ടുണ്ട്.
വനിതാക്രിക്കറ്റില് വേഗമേറിയ അര്ദ്ധശതകം കുറിച്ച മറ്റൊരു താരമായ ന്യുസിലന്റിന്റെ സോഫി ഡിവൈന്റെ പ്രകടനം 2015 ല് ഇന്ത്യക്കെതിരെ ഡല്ഹിയില് നടന്ന മത്സരത്തിലായിരുന്നു. 12 ബോളുകളില് അര്ത്ഥശതകം പൂര്ത്തിയാക്കിയ യുവരാജ് സിംഗിന്റെയും ക്രിസ് ഗെയിലിന്റെയും പേരിലാണ് ഏറ്റവും വേഗമേറിയ അര്ത്ഥശതകം എന്ന റെക്കോര്ഡ്.







Comments