
തിരുവനന്തപുരം : ടി.പി ചന്ദ്രശേഖരന് വധക്കേസില് ശിക്ഷിക്കപ്പെട്ട് ജയിലില് കഴിയുന്ന പ്രതികള് അനുഭവിച്ചു വരുന്ന രാജകീയ സൗകര്യങ്ങളും പരിധിവിട്ട ആനുകൂല്യങ്ങളും ആഭ്യന്തര വകുപ്പിലും സിപിഎം ഉന്നത നേതൃത്വത്തിലും അവര്ക്കുള്ള അമിത സ്വാധീനത്തെയാണ് വ്യക്തമാക്കുന്നതെന്ന് കോണ്ഗ്രസ് നേതാവ് വി.എം സുധീരന്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുധീരന് ഇക്കാര്യം വ്യക്തമാക്കിയത്.
ശിക്ഷിക്കപ്പെട്ട പ്രതികളും പാര്ട്ടി ഉന്നത നേതൃത്വവും തമ്മിലുള്ള അനിഷേധ്യവും ദൃഡവുമായ അവിശുദ്ധ ബന്ധം ശിക്ഷിക്കപ്പെട്ടവര്ക്ക് നല്കിയ ആനുകൂല്യങ്ങളാണ് ജനങ്ങള്ക്ക് കൃത്യമായി ബോധ്യപ്പെടുന്ന രീതിയില് പുറത്തു വന്നിരിക്കുകയാണ്. ടി.പി കേസില് ഉന്നതര് ഉള്പ്പെട്ട ഗൂഡാലോചന സിബിഐ അന്വേഷിക്കണമെന്ന ടിപിയുടെ ഭാര്യ രമയുടെ ആവശ്യം ഇതോടെ ഒന്നുകൂടി സാധൂകരിക്കപ്പെടുകയാണെന്ന് സുധീരന് പറഞ്ഞു.







Comments