
ന്യൂഡല്‍ഹി:ആഭ്യന്തര, വിദേശ സര്‍വ്വീസുകളിലെ ടിക്കറ്റ് നിരക്കില്‍ വമ്പിച്ച ഡിസ്ക്കൗണ്ട് പ്രഖ്യാപിച്ച് എയര്‍ ഏഷ്യ. ടിക്കറ്റുനിരക്കില്‍ 40 ശതമാനം വരെ കിഴിവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. എയര്‍ ഏഷ്യയുടെ വെബ്സൈറ്റില്‍ നിന്ന്
ഓഗസ്റ്റ് അഞ്ചിന് മുമ്പായി ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാകുക. ജൂലൈ 31നും നവംബര്‍ 30നും മധ്യേയുള്ള കാലയളവിലാണ് യാത്രാ ആനുകൂല്യം പ്രയോജനപ്പെടുത്താനാകുക.
ഡെബിറ്റ് കാര്‍ഡോ, ക്രെഡിറ്റ് കാര്‍ഡോ വഴി നടത്തുന്ന ഇടപാടുകള്‍ക്ക് പ്രൊസസിങ് ഫീസ് ഈടാക്കുന്നതാണ്, ഇവ തിരികെ ലഭിക്കില്ല. എയര്‍പ്പോര്‍ട്ട് ടാക്സ് ഉള്‍പ്പെടെയുള്ള ഫീസാണ് യാത്രക്കാരില്‍ നിന്ന് ഈടാക്കുന്നത്. സീറ്റുകള്‍ പരിമിതമായതിനാല്‍ തന്നെ എല്ലാ വിമാനസര്‍വീസുകളിലും സീറ്റ് ലഭ്യത ഉണ്ടായിരിക്കണമെന്നില്ല.






