ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ഒരു പാര്‍ട്ടികൂടി രൂപം കൊള്ളുന്നു. എഐഡിഎംകെയില്‍ നിന്നും വേര്‍പിരിഞ്ഞ് മന്നാര്ഗുഡ് സംഘമാണ് പുതിയ പാര്‍ട്ടിയുടെ അമരത്ത്. അമ്മ മക്കള്‍ മുന്നേറ്റ കഴകം നേതാവ് ടി.ടി.വി.ദിനകരന്റെ സഹോദരന് ഭാസ്കരനാണ് പുതിയ പാര്‍ട്ടി രുപീകരിക്കുന്നത്. തഞ്ചാവൂരില്‍ എംജിആര്‍ ജന്മാശതാബ്ദി ആഘോഷച്ചടങ്ങിലാണ് പുതിയ പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്.
സഹോദരന്റെ രാഷ്ട്രീയ കക്ഷിയായിരുന്നിട്ടു പോലും അമ്മ മക്കള്‍ മുന്നേറ്റ കഴകത്തിന്റെ നേതൃനിരയിലേക്ക് പരിഗണിക്കാത്തതാണ് ഇത്തരത്തില്‍ പാര്‍ട്ടി രൂപ്ീകരണത്തിലേക്ക് നയിച്ചത്. ജയലളിതയുടെ തോഴിയായിരുന്ന വി.കെ. ശശികലയുടെ സഹോദരി വനിതാമണിയുടെ മക്കളാണ് ദിനകരനും ഭാസ്കരനും.
എംജിആര്‍ തമിഴകത്തിന്റെ പ്രിയങ്കരനായത് പാവങ്ങളെ സഹായിച്ചാണ്. അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ തന്നെയാകും തന്റെ പാര്‍ട്ടിയുടേതും. പാവങ്ങളെ സഹായിക്കുന്ന പാര്‍ട്ടിയായിരിക്കും തന്റെതെന്ന് ഭാസകരന് പറഞ്ഞു. പാര്‍ട്ടിയുടെ പേരും കൊടിയും വൈകാതെ പ്രഖ്യാപിക്കും.






