
തിരുവനന്തപുരം : ഓഗസ്റ്റ് എട്ടിന് നടക്കുന്ന സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങ് ബഹിഷ്കരിക്കുമെന്ന് ഡോ.ബിജു.. നടന് മോഹന്ലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചതില് പ്രതിഷേധിച്ചാണ് നടപടി. ഇക്കാര്യ ചൂണ്ടിക്കാട്ടി ചലച്ചിത്ര അക്കാദമിക്ക് അദ്ദേഹം കത്തയച്ചു.
പുരസ്കാര ജേതാക്കളെ അപ്രസക്തരാക്കി മുഖ്യാതിഥിയ്ക്കുള്ള താര സ്വീകരണമായി ചടങ്ങ് മാറ്റിയതില് പ്രതേിഷേധിച്ചാണ് ഈ ബഹിഷ്കരണമെന്നും ബിജു കത്തില് വ്യക്തമാക്കിയിട്ടുണ്ട്. ചടജ്ങില് മുഖ്യാതിഭിയായി മോഹന്ലാലിനെ പങ്കെടുപ്പിക്കുന്നതിനെതിരെ സാഹിത്യ സാംസ്കാരിക മേഖലകളിലെ 107 പേരോളം ഒപ്പിട്ട സംയുക്ത നിവേദനം മുഖ്യമന്ത്രിക്ക് സമര്പ്പിച്ചിരുന്നു. എന്നാല്, ഇത് കണക്കിലെടുക്കാതെ സര്ക്കാര് വീണ്ടും മോഹന്ലാലിനെ മുഖ്യാതിഥിയായി ക്ഷണിക്കുകയായിരുന്നു. ചടങ്ങില് പങ്കെടുക്കുമെന്ന് മോഹന്ലാലും വ്യക്തമാക്കിയിരുന്നു.







Comments