മുസ്സാഫിര്‍നഗര്‍: തന്നെ ശ്രദ്ധിക്കാതെ രണ്ടാം ഭാര്യയുടെ അടുത്തുപോയ ഭര്‍ത്താവിന്റെ ലൈംഗീകാവയവം ഛേദിച്ചു. ഉത്തര്‍പ്രദേശിലെ മിംലാന പ്രദേശത്തു വച്ച് ബുധനാഴ്ചയാണ് സംഭവം. രണ്ടാം ഭാര്യയുടെ അടുത്ത് താമസമാക്കിയ ഭര്ത്തവിനാണ് ദുരനുഭവമുണ്ടായത്.
ഛേദിക്കപ്പെട്ടയുടനെതന്നെ ആശുപത്രിയിലേക്ക് എത്തിച്ചു. ഇയാളുടെ ആരോഗ്യ നിലവളരെ ഗുരുതരമായി തുടരുകയാണ്.
ആദ്യഭാര്യയില്‍ കുട്ടികളുണ്ടാകാത്തതു കാരണമാണ് ഇയാള്‍ രണ്ടാം വിവാഹം ചെയ്തത്. അടുത്തകാലത്ത് രണ്ടാം ഭാര്യയില്‍ ഇയാള്‍ക്ക് കുട്ടിയുണ്ടാകുകയും ചെയ്തു. ഇതോടെയാണ് ഇയാള്‍ ഇവരുടെ അടുത്തേക്ക് താമസം മാറ്റുകയും ചെയ്തു. ഇതാണ് ആദ്യഭാര്യയെ ചൊടിപ്പിച്ചത്. ആദ്യഭാര്യക്കെതിരെ ഇയാളുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.






