
ജക്കാര്‍ത്തയില്‍ നടന്നുകൊണ്ടിരിക്കുന്ന 2018 ഗെയ്ക്കിന്‍ഡോ ഇന്തോനേഷ്യ ഇന്റര്‍നാഷണല്‍ ഓട്ടോ ഷോയില്‍ 2018 ഗോ ലൈവ് സ്പെഷ്യല്‍ എഡിഷനെ ഡാറ്റ്സന്‍ അവതരിപ്പിച്ചു. പുതിയ ഗോ ലൈവ് സ്പെഷ്യല്‍ എഡിഷൻ കഴിഞ്ഞവര്‍ഷം കമ്പനി കാഴ്ച്ചവെച്ച ഗോ ലൈവ് കോണ്‍സെപ്റ്റിനെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നത്.
ഗോ ലൈവ് എഡിഷന് പരിമിതകാലത്തേക്ക് മാത്രമെ ഇന്തോനേഷ്യന്‍ വിപണിയില്‍ ലഭ്യമാവുകയുള്ളു. 2018 നവംബര്‍ മുതല്‍ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് സ്പെഷ്യല്‍ എഡിഷനെ കമ്പനി കൈമാറും എന്നാണ് സൂചന. സ്പോര്‍ടി പരിവേഷം നേടാന്‍ ബോഡി കിറ്റ് മോഡലിനെ പിന്തുണയ്ക്കുന്നു.
1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഡാറ്റ്സന്‍ ഗോ ലൈവില്‍ ഉള്ളത്. എഞ്ചിന് 72 bhp കരുത്തു പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്സ്. എക്സ്ട്രോണിക് സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനലാണ്. ഗ്രെ നിറമാണ് ഹാച്ച്ബാക്കിന്. അതേസമയം, മുന്‍ സ്പ്ലിറ്ററിനും പിന് ഡിഫ്യൂസറിനും മേല്‍ക്കൂരയിലുള്ള സ്പോയിലറിനും നിറം മഞ്ഞയാണ്.






