
കഴിഞ്ഞ ദിവസം UIDAI ഹെൽപ്ലൈൻ നമ്പർ ആൻഡ്രോയിഡ് ഫോണുകളിൽ എല്ലാം തന്നെ തനിയെ സേവ് ചെയ്യപ്പെട്ടത് വലിയ വിവാദമായിരുന്നു. ഇപ്പോളിതാ പുതിയ വെളുപ്പെടുത്തലുകളുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ.
ഉപഭോക്താക്കളുടെ ആൻഡ്രോയിഡ് ഫോണുകളിൽ ആധാർ നമ്പർ സേവ് ചെയ്യപ്പെട്ട നിലയിലായി ഗൂഗിൾ ഉൾപ്പെടുത്തിയതായിരുന്നു എന്ന വിശദീകരണമാണ് ഗൂഗിൾ ഇപ്പോൾ നൽകുന്നത്.
ഗൂഗിൾ നടത്തിയ പരിശോധനയിൽ 2014 ൽ UIDAI ഹെൽപ്ലൈൻ നമ്പറും 112 നമ്പറും ഇന്ത്യയിൽ ഇറക്കുന്ന ആൻഡ്രോയിഡ് ഒഎസിലെ സസെറ്റപ്പ് വിസാർഡിൽ ഗൂഗിൾ ഉൽക്കള്ളിച്ചിട്ടുണ്ടായിരുന്നു. എല്ലാ ആൻഡ്രോയിഡ് ഫോണുകളിലും ഈ നമ്പർ പ്രത്യക്ഷപ്പെടാൻ കാരണം ഇതാണ്.
ഈ നമ്പർ ഇപ്പോൾ നിലവിൽ ഇല്ലാത്ത സാഹചര്യം പരിഗണിച്ച് അടുത്ത അപ്ഡേറ്റിൽ ഇത് ഒഴിവാക്കുമെന്നും ഗൂഗിൾ വക്താവ് വ്യക്തമാക്കി. ആളുകൾക്ക് ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷൻ കൂടെ ഉൾപ്പെടുത്തിയായിരുന്നു ഈ നമ്പർ സേവ് ചെയ്യപ്പെട്ടിരുന്നത്.
ഈ നമ്പർ ആൻഡ്രോയിഡ് ഫോണുകൾക്ക് പുറമെ ഐഫോണുകളിലും സേവ് ചെയ്യപ്പെട്ടിരുന്നതായി റിപോർട്ടുകൾ ഉണ്ടായിരുന്നു. ഉപഭോക്താക്കൾ പലരും അവരുടെ ജിമെയിൽ അക്കൗണ്ട്, ഗൂഗിൾ കോണ്ടക്ട്സ് എല്ലാം തന്നെ ഐഫോണുകളിൽ സിങ്ക് ചെയ്യാറുണ്ടല്ലോ.അങ്ങനെ മുമ്പ് ആൻഡ്രോയിഡിൽ സേവ് ചെയ്യപ്പെട്ട നമ്പറുകൾ ഗൂഗിൾ കോണ്ടാക്ട്സ് വഴി ഐഫോണിലെ കോണ്ടാക്ട് ലിസ്റ്റിലും എത്തി.






