
ഫെയ്സ്ബുക്ക് ഡേറ്റിംഗ് ഫീച്ചര്‍ പരീക്ഷണാടിസ്ഥാനത്തില്‍ തങ്ങളുടെ ജീവനക്കാര്‍ക്കിടയില്‍ അവതരിപ്പിച്ചതായി സൂചന. ആപ്പ് ഗവേഷകനായ ജെയ്ന്‍ വോംഗ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഈ വര്‍ഷമാദ്യം നടന്ന F8 ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ ഫെയ്സ്ബുക്ക് ഡേറ്റിംഗ് ഫീച്ചര്‍ പരിചയപ്പെടുത്തിയിരുന്നു.
വരാന്‍ പോകുന്ന ഫീച്ചറിന്റെ 'ഫസ്റ്റ് ലുക്കും' ഫെയ്സ്ബുക്കില്‍ പുറത്തുവന്നുകഴിഞ്ഞു. ഫെയ്സ്ബുക്കില്‍ ലഭ്യമാക്കുന്ന ഈ ഫീച്ചര്‍ സൗജന്യമായി ഉപയോഗിക്കാന്‍ കഴിയും.
ഇത് എന്ന് മുതല്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്ന് വെളിപ്പെടുത്തിയില്ല. സ്വകാര്യതയ്ക്ക് മുന്തിയ പരിഗണനയാകും ഫെയ്സ്ബുക്കിന്റെ ഡേറ്റിംഗ് ഫീച്ചര്‍ നല്‍കുന്നത്. ഇത് ഉപയോഗിക്കുന്നവര്‍ക്ക് മാത്രമേ പ്രൊഫൈലുകള്‍ പരസ്പരം കാണാനാകൂ എന്നാണ് റിപ്പോർട്ട്.
പുതിയ പ്രൊഫൈല്‍ തയ്യാറാക്കുന്ന സമയത്ത് സുഹൃത്തുക്കള്‍ക്കോ അവരുടെ സുഹൃത്തുക്കള്‍ക്കോ നിങ്ങളുടെ ഡേറ്റിംഗ് പ്രൊഫൈല്‍ പരിശോധിക്കാന്‍ അനുവാദം നല്‍കണോ എന്ന ചോദ്യമുയരും. തുടർന്ന് ലിംഗം തിരഞ്ഞെടുക്കുക. സ്ഥലം, നിങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കണം.
ഫെയ്സ്ബുക്കിന് നിങ്ങളുടെ ഇഷ്ടത്തെയും ഗ്രൂപ്പുകളെയും പറ്റി നന്നായി അറിയാം. അതിനാല്‍ ബാക്കി ജോലി ഫെയ്സ്ബുക്ക് ചെയ്തുകൊള്ളും. നിങ്ങള്‍ക്ക് താത്പര്യമുള്ള പ്രൊഫൈലുകളുമായി മെസഞ്ചര്‍ അല്ലെങ്കില്‍ വാട്സാപ്പ് വഴി ചാറ്റ് ചെയ്യുക.






