ലിമിറ്റഡ് എഡിഷന് എത്തിയോസ് ലിവയുമായി ടൊയോട്ട, വിലയും സവിശേഷതകളും അറിയാം
ലിമിറ്റഡ് എഡിഷന് എത്തിയോസ് ലിവയുമായി ടൊയോട്ട, വിലയും സവിശേഷതകളും അറിയാം
Authored by Web Desk | Last updated: 08 Aug 2018, 1:12 PM | 1 min read
ടൊയോട്ട പുതിയ ലിമിറ്റഡ് എഡിഷന് എത്തിയോസ് ലിവയുമായി വിപണിയില്‍ എത്തി. എത്തിയോസ് ലിവയുടെ VX വകഭേദമാണ് ലിമിറ്റഡ് എഡിഷന് അടിസ്ഥാനം. തെരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രമെ പുതിയ ലിമിറ്റഡ് എഡിഷന് ഹാച്ച്ബാക്കിനെ കമ്പനി വില്പനയ്ക്ക് എത്തിക്കുകയുള്ളു എന്നാണ് സൂചന.
എത്തിയോസ് ലിവ ലിമിറ്റഡ് എഡിഷനിൽ നിലവിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാണ് ഉള്ളത്. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് 80 bhp കരുത്തും 104 Nm ടോർക്കും സൃഷ്ടിക്കാനാവും. 67 bhp കരുത്തും 170 Nm ടോർക്കുമാണ് ഡീസല്‍ എഞ്ചിന് ഉത്പാദിപ്പിക്കുക. ഇരു മോഡലുകളിലുമുള്ള മാനുവല്‍ ഗിയര്‍ബോക്സ് അഞ്ചു സ്പീഡാണ്.
6.50 ലക്ഷം രൂപയാണ് എത്തിയോസ് ലിവ ലിമിറ്റഡ് എഡിഷന് VX പെട്രോള്‍ മോഡലിന്റെ ഡൽഹി എക്സ്ഷോറൂം വില; VXD ഡീസല്‍ മോഡലിന് 7.65 ലക്ഷം രൂപയാണ്. 6.8 ഇഞ്ച് ടച്ച്സ്ക്രീന്‍ ഓഡിയോ സംവിധാനം, റിവേഴ്സ് ക്യാമറ എന്നിവയും ലിമിറ്റഡ് എഡിഷന് എത്തിയോസ് ലിവയുടെ പ്രത്യേകതകളാണ്. വെളുപ്പും കറുപ്പും ഒരുങ്ങുന്ന ഇരട്ടനിറമാണ് ടൊയോട്ട എത്തിയോസ് ലിവ ലിമിറ്റഡ് എഡിഷന്.
ഇലക്ട്രിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇരട്ട മുന്‍ SRS എയര്‍ബാഗുകള്‍, പ്രീടെന്‍ഷനറുകളും ലോഡ് ലിമിറ്ററുകളുമുള്ള മുന്‍ സീറ്റുകള്‍, ISOFIX ചൈല്‍ഡ് സീറ്റ് ലോക്കുകള്‍ എന്നിവയെല്ലാം സുരക്ഷ ഉറപ്പുവരുത്താന്‍ ലിമിറ്റഡ് എഡിഷനിൽ ലഭ്യമാണ്.