2018 നിസാന്‍ മൈക്ര, മൈക്ര ആക്ടിവ് ഹാച്ച്ബാക്കുകള്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. ഒരുപാട് പുതുമകളോടെയാണ് ഹാച്ച്ബാക്കുകള്‍ എത്തുന്നത്. 6.19 ലക്ഷം മുതല്‍ 7.90 ലക്ഷം രൂപ വരെയാണ് 2018 മൈക്രയുടെ വില. 5.03 ലക്ഷം മുതല്‍ 5.98 ലക്ഷം രൂപ വരെയാണ് 2018 മൈക്ര ആക്ടിവിന് വിപണിയില്‍ വില.
ഇരട്ട എയര്‍ബാഗുകള്‍ പുതിയ മൈക്ര നിരയില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. പുതിയ 6.2 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് 2018 മൈക്രയിലെ മറ്റൊരു മുഖ്യാകര്‍ഷണം. ഡ്രൈവര്‍ സീറ്റ്ബെല്‍റ്റ് റിമൈന്‍ഡര്‍,സ്പീഡ് സെന്‍സിംഗ് ഡോര്‍ ലോക്ക് എന്നിവയും മൈക്രയ്ക്ക് ഒരുങ്ങുന്നുണ്ട്. റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, റിവേഴ്സ് പാര്‍ക്കിംഗ് ക്യാമറ തുടങ്ങിയ ഫീച്ചറുകളും കാറിലുണ്ട്. മൈക്ര ആക്ടിവിലും ഇരട്ട എയര്‍ബാഗുകളെ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായാണ്. ഏറ്റവും ഉയര്‍ന്ന XV വകഭേദത്തില്‍ മാത്രമെ ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം ലഭിക്കൂ.

റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകളും 6.2 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും പുതിയ മൈക്ര ആക്ടിവിൽ ഒരുങ്ങുന്നു. ഓട്ടോ ക്ലൈമറ്റ് കണ്ട്രോള്, ഓട്ടോ ഹെഡ്ലാമ്പുകള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, സ്റ്റീയറിംഗിലുള്ള കണ്ട്രോള് ബട്ടണുകള്‍ എന്നിങ്ങനെ നീളും നിസാന്‍ മൈക്ര ഹാച്ച്ബാക്കുകളുടെ ഫീച്ചറുകൾ. മൈക്രയിൽ 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന് ഓപ്ഷനുകളാണ് ഉള്ളത്. മൈക്ര ആക്ടിവിന്റെ കാര്യമെടുത്താല്‍ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഹാച്ച്ബാക്കിലുള്ളത്.

Comments