
കണ്ണൂര്‍ : നീന്തല്‍ മത്സരത്തിനിടെ വിദ്യാര്‍ത്ഥി മരിച്ചു. ന്യൂമാഹി എം.എം ഹൈസ്കൂള്‍ ഒന്‍പതാം €ാസ് വിദ്യാര്‍ത്ഥി റി്വഥിക് രാജാണ് തലശ്ശേരി ജഗന്നാഥ ക്ഷേത്ര ചിറയില്‍ വച്ച് നടന്ന റവന്യൂ ജില്ലാ സ്കൂള്‍ നീന്തല്‍ മത്സരത്തിനിടെ മുങ്ങി മരിച്ചത്.
അപകടം നടക്കുമ്പോള്‍ ഫയര്‍ഫോഴ്സ് അടക്കം ഒരു സുരക്ഷാ സംവിധാനവും സ്ഥലത്ത് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് തലശ്ശേരിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്ന് രണ്ട് മണിക്കൂറിലേറെ നടത്തിയ തെരച്ചിലിന് മൃതദേഹം കണ്ടെത്തിയത്. കുളത്തിനടിയിലെ പായലിലും ചെളിയിലും കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.
ജില്ലാ വിദ്യാഭ്യാസ ഓഫീസറടക്കമുള്ള ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. കനത്ത മഴയില്‍ മത്സരം സംഘടിപ്പിച്ചതിനെതിരെ കനത്ത പ്രതിഷേധമാണ് ഉയരുന്നത്.






