
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെ നില ഗുരുതരമായി തുടരുന്നു. തലസ്ഥാനനഗരിയിലെ എയിംസില്‍ ചികിത്സയില്‍ കഴിയുന്ന വാജ്പേയിയെ പ്രധാനമന്ത്രി നരേന്ദ്രമോഡി സന്ദര്‍ശിച്ചു. എന്നാല്‍ വാജ്പേയിയുടെ ആരോഗ്യനില സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
അതേസമയം, കഴിഞ്ഞ രണ്ടു ദിവസമായി ആരോഗ്യനില മോശമാണെന്നും വൈദ്യസഹായത്തോശടയാണ് ജീവന് നിലനിര്‍ത്തുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര ടെക്സ്റ്റൈല്‍സ് മന്ത്രി സ്മൃതി ഇറാനി എയിംസില്‍ എത്തി വാജ്പേയിയെ സന്ദര്‍ശിച്ചിരുന്നു. 2009 ല്‍ സ്മട്രാക്ക് വന്നതിനെ തുടര്‍ന്ന് ഓര്‍മ്മശക്തി നഷ്ടപ്പെട്ട അദേഹത്തിന് പിന്നീട് ഡിമെന്‍ഷ്യ ബാധിക്കുകയായിരുന്നു. 93 കാരനായ വാജ്പേയിയെ വൃക്ക സംബന്ധമായ പ്രശ്നങ്ങളും നേരിടുന്നുണ്ട്.







Comments