
ലണ്ടന്‍ മൂന്നാം ക്രിക്കറ്റ് ടെസ്റ്റന്റെ ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 329 റണ്‍സിന് പുറത്തായി. ഇന്ത്യയുടെ 329 റണ്‍സിനു മറുപടി നല്കാന് ഇറങ്ങിയ ആതിഥേയര്‍ ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 46 റണ്‍സെടുത്തു. 30 പന്തില്‍ 21 റണ്‍സോടെ അലിസ്റ്റര്‍ കുക്ക് , 25 പന്തില്‍ 20 റണ്‍സെടുത്ത് കീറ്റണ്‍ ജെന്നിങ്സുമാണ് ക്രീസില്‍.
നേരത്തെ ആറു വിക്കറ്റ് നഷ്ടത്തില്‍ 307 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ ആറു റണ്‍സിനിടെ നാലു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി 329 ല്‍ അവസാനിക്കുകയായിരുന്നു. ഇംണ്ടിനായി ആന്ഡേഴ്സണ്, സ്റ്റുവര്‍ട്ട് ബ്രോഡ്, ക്രിസ് വോക്സ് എന്നിവര്‍ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.
ഇന്ത്യയ്ക്കായി അരങ്ങേറ്റ മത്സരം കളിച്ച ഋഷഭ് പന്ത് 51 പന്തില്‍ 24 റണ്‍സ് നേടി. 17 പന്തില്‍ 14 റണ്‍സുമായി രവി ചന്ദ്രന് അശ്വിന്, അഞ്ചു പന്തില്‍ മൂന്നു റണ്‍സുമായി മുഹമ്മദ് ഷമി, ജസ്പ്രീത് ബുംമ്ര(0) എന്നിവരാണ് ഇന്നു പുറത്തായത്. ഇഷാന്ത് ശര്‍മ്മ ഒരു റണ്ണോടെ പുറത്താകാതെ നിന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ശിഖര്‍ ധവാന് -ലോകേഷ് രാഹുല്‍ സഖ്യം മികച്ച തുടക്കമാണ് സമ്മാനിച്ചത് . ഒന്നാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ടാണ് ഇരുവരും കുറിച്ചത്. 35 റണ്‍സെടുത്ത ധവാനെ വോക്സ് ആണ് മടക്കിയത്. പിന്നാലെ രഹാനെ- കോഹ്ലി സഖ്യമാണ് സ്കോര്‍ 241 ല്‍ എത്തിച്ചത്.






