യമഹ R15 വേര്‍ഷന്‍ 2.0 ഇന്ത്യയില്‍ പിന്‍വലിച്ചതായി സൂചന. പുതിയ R15 വേര്‍ഷന്‍ 3.0 -യുടെ വരവോടുകൂടിയാണ് വേര്‍ഷന്‍ 2.0 പിൻവലിക്കാൻ കാരണമായത്. പുതുതലമുറ യമഹ YZF-R15 വേര്‍ഷന്‍ 3.0 -യുടെ മുന്‍തലമുറയാണ് R15 വേര്‍ഷന്‍ 2.0. ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും നിശബ്ദമായാണ് യമഹ R15 വേര്‍ഷന്‍ 2.0-നെ കമ്പനി പിന്‍വലിച്ചത്.
വേര്‍ഷന്‍ 2.0 R15 -നെ യമഹയുടെ മോട്ടോജിപി ബൈക്കുകളെ ആധാരമാക്കിയാണ് കമ്പനി അവതരിപ്പിച്ചത്. പുതിയ R15 S മോഡലിനെയും യമഹ വിപണിയില്‍ എത്തിച്ചു. ആദ്യതലമുറ R15 -നെ അടിസ്ഥാനപ്പെടുത്തി ഒരുങ്ങുന്ന ഒറ്റ സീറ്റ് പതിപ്പാണ് R15 S. R15 നിരയില്‍ പുതിയ മോട്ടോജിപി ലിമിറ്റഡ് എഡിഷനെ കമ്പനി അവതരിപ്പിച്ചിരുന്നു.
R15 മോട്ടോജിപി എഡിഷന് 1.30 ലക്ഷം രൂപയാണ് വിപണിയില്‍ വില. യമഹ റേസിംഗ് ടീം ഉപയോഗിക്കുന്ന മോട്ടോജിപി ബൈക്കുകള്‍ക്ക് സമാനമായി മുവിസ്റ്റാര്‍, ഇനിയോസ് ബ്രാന്‍ഡ് ലോഗോകളാണ് ലിമിറ്റഡ് എഡിഷന് ബൈക്കിലും ലഭ്യമാണ്. R15 വേര്‍ഷന്‍ 3.0 -യില്‍ 155 സിസി ലിക്വിഡ് കൂള്‍ഡ് ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിനാണ് ഉള്ളത്. എഞ്ചിന് 19 bhp കരുത്തും 15 Nm ടോർക്കും പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡ് ഗിയര്‍ബോക്സിന് സ്ലിപ്പര്‍ ക്ലച്ചിന്റെ പിന്തുണയുണ്ട്.






