
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ 210 കോടി രൂപ സംഭാവന ലഭിച്ചു ഇതുകൂടാതെ 160 കോടി രൂപയുടെ സഹായ വാഗ്ദാനവും ലഭച്ചിട്ടുള്ളതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ചെക്ക്. ഡ്രാഫ്റ്റ് എന്നിവ വഴിയും അക്കൗണ്ടില്‍ നേരിട്ടും നിക്ഷേപിച്ച തുകയാണിത്.
ഒണ്‍ലൈന്‍ പേയ്മെന്റെ് പോര്‍ട്ടല്‍ വഴി ഇതുവഴെ ലഭിച്ച തുക 87 കോടി രൂപയാണ്. രണ്ട് ലക്ഷത്തില്‍പ്പരമാളുകള്‍ ഓണ്‍ലൈനായി സംഭാവനനല്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ദുരിതാശ്വാസനിധിയിലേക്കുള്ള ധനസമാഹരണത്തിന് മികിച്ച പിന്തുണയാണ് കിട്ടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിലവില്‍ 57 ബാങ്കുകള്‍ പണമിടപാട് ശൃംഖലകളും ഇതുമായി ബന്ധിപ്പിക്കാനും ശ്രമം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രിയുടെ പത്രക്കുറിപ്പില്‍ പറഞ്ഞു.







Comments