ന്യൂഡല്‍ഹി : കേരളത്തിന് പ്രളയ ദുരിതാശ്വാസത്തിനായി വിദേശ രാജ്യങ്ങള്‍ നല്കുന്ന സഹായം സ്വീകരിക്കേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. വിദേശ രാജ്യങ്ങളുടെയും വിദേശ ഏജന്‍സികളുടെയും സഹായം സ്വീകരിക്കേണ്ടതില്ലെന്ന നയം മാറ്റേണ്ടെന്ന നിലപാടാണ് കേന്ദ്രത്തിനുള്ളത്. കേരളത്തിന് സഹായം വാഗ്ദാനം ചെയ്ത രാജ്യങ്ങളെ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചു.
വിദേശ സഹായം നേടാന്‍ ഇനി കേരളത്തിന്റെ ഭാഗത്തു നിന്നും ശക്തമായ രാഷ്ട്രീയ സമ്മര്‍ദ്ദം വേണ്ടിവരും. യു.എ.ഇ 700 കോടിയും ഖത്തര്‍ 35 കോടിയുമാണ് കേരളത്തിന് നല്കാന് തയ്യാറായത്. മാലദ്വീപും ജപ്പാനും സഹായം നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍, ദുരന്തമുണ്ടാകുമ്പോള്‍ രക്ഷാപ്രവര്‍ത്തനങ്ങളും പുനരധിവാസവും ഒറ്റയ്ക്ക് നടപ്പാക്കാനുള്ള ശേഷിയുണ്ട് എന്നതാണ് സമീപകാലത്ത് ഇന്ത്യ സ്വീകരിച്ചിട്ടുള്ള നിലപാട്.
കേരളത്തിന് സഹായം വാഗ്ദാനം ചെയത് എല്ലാ രാജ്യങ്ങള്‍ക്കും നന്ദി അറിയിച്ചിട്ടുണ്ടെങ്കിലും 15 വര്‍ഷമായി തുടരുന്ന നയം മാറ്റേണ്ടതില്ലെന്നതാണ് കേന്ദ്ര നിലപാട്. 2004 നു ശേഷം വിദേശ രാജ്യങ്ങളില്‍ നിന്നോ വിദേശ ഏജന്‍സികളില്‍ നിന്നോ സാമ്പത്തികമായോ അല്ലാതെയോ ഉള്ള സഹായങ്ങള്‍ സ്വീകരിച്ചിട്ടില്ലെന്നും 15 വര്‍ഷമായി തുടരുന്ന ഈ നയം മാറ്റേണ്ടതില്ലെന്നുമാണ് കേന്ദ്ര നിലപാട്.

Comments