ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും അന്താരാഷ്ട്ര മാധ്യമങ്ങളിലെ പ്രമുഖ കോളമിസ്റ്റുമായ കുല്‍ദീപ് നയ്യാര്‍ അന്തരിച്ചു. 95 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ ഡല്‍ഹിയിലായിരുന്നു അന്ത്യം. ബിയോണ്ട് ദ ലൈന്‍ ഉള്‍പ്പെടെ 15 ലധികം പുസ്തകങ്ങള്‍ എഴുതി. ലോധി ഘാട്ടില്‍ ഉച്ചയ്ക്ക് ഒരു മണിയോടെ സംസ്ക്കാര ചടങ്ങ് നടക്കും. മാധ്യമപ്രവര്ത്തകന്, എഴുത്തുകാരന്, മനുഷ്യാവകാശ പ്രവര്ത്തകന് തുടങ്ങി വിവിധ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം 1997 ല്‍ പാര്‍ലമെന്റംഗമായും പ്രവര്‍ത്തിച്ചു.
ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബ് സിയാല്‍ക്കോട്ടില്‍ 1923 ആഗസ്റ്റ് 14 ന് ജനിച്ച അദ്ദേഹം ലാഹോറില്‍ നിന്നും നിയമപഠനവും ജര്‍ണലിസവും പൂര്‍ത്തിയാക്കിയ ശേഷമാണ് മാധ്യമ പ്രവര്‍ത്തന രംഗത്തേക്ക് കടന്നത്. ഉര്‍ദു പ്രസ് റിപ്പോര്‍ട്ടറായി തുടങ്ങിയ മാധ്യമ ജീവിതം ആരംഭിക്കുകയും പിന്നീട് വിവിധ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. അടിയന്തിരാവസ്ഥ കാലത്ത് ദി സ്റ്റേറ്റ്സ്മാനില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ അറസ്റ്റ് ചെയ്യപ്പെട്ടു. 1996 ല്‍ യുഎന്നിന്റെ ഇന്ത്യന്‍ ഡെലിഗേഷന് അംഗമായിരുന്ന അദ്ദേഹത്തെ 1990 ല്‍ ബ്രിട്ടനിലെ ഹൈകമ്മീഷണറായും ഇന്ത്യ നിയോഗിച്ചു. 1997 ല്‍ രാജ്യസഭയിലേക്കും നാമനിര്‍ദേശം ചെയ്യപ്പെട്ടു.
ഇതിനകം 15 ലധികം പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള അദ്ദേഹം ദി ഡെയ്ലി സ്റ്റാര്‍, സണ്‍ഡേ ഗാര്ഡിയന് തുടങ്ങിയ ബ്രിട്ടീഷ് മാധ്യമങ്ങളിലും പാകിസ്താന് മാധ്യമങ്ങളായ ദി എക്സ്പ്രസ് ട്രിബ്യൂണ്‍, ഡോണ്‍, ദിന്യൂസ് എന്നിവയിലും ഇന്ത്യയിലെ ഏറ്റവും പഴയ പത്രങ്ങളിലൊന്നായ ദി സ്റ്റേറ്റ്സ്മാന് ഉള്‍പ്പെടെ 14 ഭാഷകളിലെ 80 പത്രങ്ങളില്‍ കോളമിസ്റ്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്്. കാലാവധി പൂര്‍ത്തിയായ ഇന്ത്യന്‍ ജയിലുകളിലെ പാക് തടവുകാര്‍ക്ക് വേണ്ടിയും പാകിസ്താനില്‍ കഴിയുന്ന ഇന്ത്യന്‍ തടവുകാരുടേയും മോചനത്തിനായി നടത്തിയ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

Comments