
ലണ്ടന്‍: ഇംണ്ടിനെതിരായ മൂന്നാം ടെസ്റ്റിലെ തകര്‍പ്പന്‍ ജയത്തിനു പിന്നാലെ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി വീണ്ടും ഒന്നാമത്. ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ വിരാട് കോഹ്ലി ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിയത്. ഇംണ്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കിലെ ആദ്യ മത്സരത്തില്‍ ടീം തകര്‍ന്നടിഞ്ഞപ്പോഴും ഒറ്റയാള്‍ പോരാട്ടം നടത്തിയ കോഹ്ലി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതെത്തിയിരുന്നു. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ തകര്‍ന്നടിഞ്ഞതോടെ ഒന്നാം സ്ഥാനം നഷ്ടമായിരുന്നു. മൂന്നാം ടെസ്റ്റിലെ മിന്നും പ്രകടനത്തിനു പിന്നാലെയാണ് വീണ്ടും ഒന്നാമതെത്തിയത്.
മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സില്‍ 97 റണ്‍സും രണ്ടാം ഇന്നിങ്സില്‍ 23-ാം ടെസ്റ്റ് സെഞ്ചുറിയും കോഹ്ലി നേടിയിരുന്നു. കരിയറിലെ തന്നെ ഏറ്റവും മികച്ച നേട്ടമായ 937 പോയിന്റുകള്‍ നേടിയാണ് ഐസിസിയുടെ ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ കോഹ്ലി ഒന്നാമതെത്തിയിരിക്കുന്നത്.
ഈ നേട്ടത്തോടെ എക്കാലത്തേയും ഏറ്റവും മികച്ച പോയിന്റുകള്‍ നേടിയ ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ തൊട്ടടുത്തെത്തിയിരിക്കുകയാണ്. 961 പോയിന്റുകള്‍ നേടിയ ഡോണാള്‍ഡ് ബ്രാഡ്മാനാണ് ഇതുവരെ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ സ്വന്തമാക്കിയിരിക്കുന്നത്. പിന്നാലെ സ്റ്റീവ് സ്മിത്ത്(947), ലെന് ഹട്ടന്(945), ജാക്ക് ഹോബ്സ്- റിക്കി പോണ്ടിങ്ങ്(942), പീറ്റര്‍ മേ(941), ഗാരി സോബേഴ്സ്, ക്ലൈയ്ഡ് വാല്‍കോട്ട്, വിവിയന്‍ റിച്ചാര്‍ഡ്സ്, കുമാര്‍ സംഗക്കാര(938) എന്നിങ്ങനെയാണ് മികച്ച പോയിന്റു നേട്ടം.






