
രാജ്യത്തെ പത്തിൽ ഏഴു പേരും ഇന്ത്യൻ സ്മാർട്ഫോണുകളെക്കാൾ ഇഷ്ടപ്പെടുന്നത് ചൈനീസ് ബ്രാൻഡുകളെ എന്ന പുതിയ പഠനം. സൈബർ മീഡിയ റിസർച്ച് നടത്തിയ അഭിപ്രായ സർവ്വേയിലാണ് ഇത് കണ്ടെത്തിയത്.
രാജ്യത്തെ പത്തിൽ ഏഴു പേരും ഇന്ത്യൻ സ്മാർട്ഫോൺ ബ്രാൻഡുകളേക്കാൾ ചൈനീസ് സ്മാർട്ഫോൺ ബ്രാൻഡുകളെയാണ് ഏറെ ഇഷ്ടപ്പെടുന്നത് എന്നതാണ് കണ്ടെത്തിയിരിക്കുന്നത്.
മൈക്രോമാക്സ്, കാർബൺ പോലുള്ള ഒരുകാലത്ത് ഏറെ പ്രശസ്തിയും വിപണിയിൽ മുന്നേറ്റവും നടത്തിയ ഇന്ത്യൻ ബ്രാൻഡുകൾ ഇന്ന് അധികം കാണുന്നില്ല.
ഇന്ത്യൻ വിപണിയിൽ പോലും ഇന്ത്യൻ സ്മാർട്ഫോൺ കമ്പനികൾക്ക് പിടിച്ചുനിൽക്കാൻ സാധിക്കാത്ത അവസ്ഥയാണ് ഇത്. വിലയും ഫോണുകളുടെ ഗുണനിലവാരവും മുതൽ വിപണന തന്ത്രങ്ങൾ വരെ ഇതിൽ വിഷയങ്ങളായി വരുന്നുണ്ട്.
ഈ പഠനത്തിന്റെ അടിസ്ഥാനത്തിൽ 2018 രണ്ടാം പാദം വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്തെ 72 ശതമാനം ഇന്ത്യക്കാരും തങ്ങളുടെ ഇന്ത്യൻ ബ്രാൻഡ് സ്മാർട്ഫോണുകൾ ഒഴിവാക്കി പകരം ചൈനീസ് ഫോണുകൾ വാങ്ങിയവരാണ്.
ഷവോമി ഫോണുകളാണ് ഈ 72 ശതമാനത്തിൽ 36.9% ആളുകളും ഉപയോഗിക്കുന്നത് എന്നത് അതിലും രസകരമായ കാര്യമാണ്. ബാക്കി 17.8% വിവോയും 16.3% ഒപ്പോയും ആണ് ആളുകൾ ഉപയോഗിക്കുന്നത്.






