
പമ്പ : കൊടുംപ്രളയത്തില്‍ തകര്‍ന്ന ബെയ്ലി പാലം സെപ്റ്റംബര്‍ 15 ന് നിര്‍മ്മിക്കും. സൈന്യമായിരിക്കും രണ്ട് പാലവും നിര്‍മ്മിക്കുക. ഇതിനായി പമ്പയില്‍ സൈന്യവും പോലീസും ദേവസ്വം ഉദ്യോഗസ്ഥരും പരിശോധന നടത്തി.
സൈനീക ആസ്ഥാനവുമായും കേന്ദ്ര പ്രതിരോധ സെക്രട്ടറിയുമായും ചര്‍ച്ച നടത്താന്‍ ദേവസ്വം സെക്രട്ടറി കെ.ആര് ജ്യോതിലാലിനെ ചുമതലപ്പെടുത്തി. മന്ത്രി കടകംപള്ളി സുരേന്ദ്രന് മേജര്‍ ആശിഷ് ഉപാധ്യായയുമായി ചര്‍ച്ച നടത്തി. 12 മീറ്റര്‍ വീതിയില്‍ വാഹനങ്ങള്‍ കടന്നുപോകുന്ന തരത്തിലാണ് പാലം പണിയുക.
ഭക്തരെ കടത്തിവിടാനായി മണ്ണ് നീക്കി പാലം പണി ആരംഭിക്കും. താത്കാലിക ശൗചാലയങ്ങള്‍ പമ്പയില്‍ പണിയാനും തീരുമാനിച്ചിട്ടുണ്ട്. കെ.എസ്.ആര്.ടി.സി സ്റ്റേഷനില്‍ നിന്ന് പമ്പയിലേയ്ക്ക് വരുന്ന പായ വണ്‍വേയാക്കാന്‍ വനംവകുപ്പുമായി ആമലാചിച്ച് തീരുമാനിക്കും. നിലയ്ക്കല്‍ ബേസ് ക്യാമ്പ് ആക്കിക്കൊണ്ട് ഭക്തരെ പമ്പയിലേയ്ക്ക് എത്തിക്കാനും അവലോകന യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.






