
ബിഎസ്എന്‍എല്‍ ഇപ്പോള്‍ തങ്ങളുടെ സ്വന്തം ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ പുതുക്കുകയാണ്. ബിഎസ്എന്‍എല്‍ന്റെ പുതുക്കിയ പദ്ധതി അനുസരിച്ച് 699 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 20Mbps സ്പീഡില്‍ 700ജിബി ഡേറ്റ പ്രതിമാസം ലഭിക്കുന്നു. കഴിഞ്ഞ ദിവസമാണ് റിലയന്‍സ് ജിയോയുടെ ജിഗാഫൈബര്‍ ബ്രോഡ്ബാന്‍ഡ് സേവനത്തിന്റെ രജിസ്ട്രേഷന് ആരംഭിച്ചത്.
ടെലികോം ടോക്കിന്റെ റിപ്പോര്‍ട്ടു നേരത്തെ 699 രൂപയുടെ ബ്രോഡ്ബാന്‍ഡ് പ്ലാനില്‍ 10Mbps സ്പീഡില്‍ 100ജിബി ഡേറ്റയായിരുന്നു. ഇപ്പോള്‍ പുതിക്കിയ പ്ലാനില്‍ 20Mbps സ്പീഡില്‍ 700ജിബി വരെ ഡേറ്റ നല്കുന്നു. ഒപ്പം ഇന്ത്യയിലുടനീളം എല്ലാ നെറ്റ്വര്‍ക്കിലേക്കും അണ്‍ലിമിറ്റഡ് വോയിസ് കോളും വാഗ്ദാനം ചെയ്യുന്നുണ്ട്. പക്ഷേ, ബിഎസ്എന്‍എന്‍ന്റെ 699 രൂപയുടെ ബ്രോഡ്ബാന്‍ഡ് പ്ലാന്‍ നിലവില്‍ ചെന്നൈയില്‍ മാത്രമാണ് ലഭ്യമാകുന്നത്. ഇന്ത്യയില്‍ എല്ലായിടത്തും ഈ പ്ലാന്‍ എത്താനായി ഇനിയും കാത്തിരിക്കണമെന്നാണ് റിപ്പോർട്ട്.






