
റോം: പ്രളയക്കെടുതിയില് നിന്ന് കരകയറാനുള്ള കേരളത്തിന്റെ ശ്രമങ്ങള്ക്ക് സഹായഹസ്തവുമായി ഇറ്റാലിയന് ഫുട്ബോള് ക്ലബ് എ.എസ്. റോമ. ഹോം ഗ്രൗണ്ടില് അടുത്ത ചൊവ്വാഴ്ച നടക്കുന്ന ആദ്യ മത്സരത്തില് ആദ്യ ഇലവനില് കളിക്കുന്ന അഞ്ചു താരങ്ങളുടെ ജേഴ്സി ലേലം ചെയ്യുന്ന പണം കേരളത്തിനു നല്കുമെന്നാണ് ക്ലബ് പ്രഖ്യാപിച്ചിരിക്കുന്നത്. ക്ലബിന്റെ ഔദ്യോഗിക ട്വിറ്റര് പേജിലുടെയാണ് റോമ കേരളത്തിനായുള്ള സഹായഹ്തം നീട്ടിയത്.
റോമ ക്ലബിന്റെ നല്ല മനസിനും പിന്തുണയ്ക്കും മുന്നില് നന്ദിയോടെ കൈകൂപ്പുകയാണ് മലയാളികള്. റോമയുടെ ഫെയ്സ്ബുക്ക് പേജിലും ട്വിറ്റര് പേജിലുമാണ് നന്ദി പററഞ്ഞുകൊണ്ട് മലയാളികളുടെ കമന്റ് നിറയുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക ആരാധകകൂട്ടായ്മയായ മഞ്ഞപ്പടയും റോമ ക്ലബിനു നന്ദി അറയിച്ചിട്ടുണ്ട്.
ടീമിന്റെ ആദ്യ ഹോംമാച്ചില് അറ്റ്ലാന്റയാണ് റോമയുടെ എതിരാളികള്. നേരത്തെ കേരളത്തിന് സഹായം നല്കാന് ക്ലബ് ആരാധകരോട് അഭ്യര്ത്ഥിച്ചിരുന്നു. മൂന്ന് തവണ ഇറ്റാലിയന് കപ്പും, രണ്ടു തവണ ഇറ്റാലിയന് സൂപ്പര് കപ്പു ഉള്പ്പെടെ റോമ സ്വന്തമാക്കിയിട്ടുണ്ട്. ആഴ്സനല് ഫുട്ബോള് ക്ലബും കേരളത്തിനു പിന്തുണയുമായും പ്രളയത്തില് നിന്ന് കരകയറിയ മനക്കരുത്തിനെ അഭിനന്ദിച്ചും രംഗത്തെത്തിയിരുന്നു.







Comments