കോട്ടയം: പ്രളയക്കെടുതിയില്‍ ഭാരത് പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡ് കേരളത്തിന് നല്കിയ 25 കോടി രൂപയുടെ സംഭാവന ബി.ജെ.പി എം.പിമാരുടെ സംഭാവന എന്ന പേരില്‍ പ്രചരിപ്പിക്കുന്നു. ബി.പി.സി.എല്‍ അധികൃതര്‍ സംഭാവന നല്കുന്ന ചിത്രം ദുരുപയോഗം ചെയ്താണ് വ്യാജ പ്രചരണം. രാജ്യത്തെ എല്ലാ ബി.ജെ.പി എം.പിമാരും കേന്ദ്രമന്ത്രിമാരും ചേര്‍ന്ന് സമാഹരിച്ച പണം മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുന്നു എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രചരിപ്പിക്കുന്നത്.
തുകയുടെ ചെക്ക് കൈമാറുന്ന ചിത്രത്തില്‍ ബി.ജെ.പി എം.പി വി. മുരളീധരനും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും ഉണ്ടായിരുന്നു. ഇത് തെറ്റിദ്ധരിപ്പിച്ചാണ് പ്രചരണം. തുക നല്‍കുന്നത് ബി.പി.സി.എല്‍ ആണെന്ന് ചിത്രത്തില്‍ വ്യക്തമായി പറയുന്നുണ്ട്. എന്നിട്ടും വ്യാപക വ്യാജപ്രചരണമാണ് നടക്കുന്നത്.






