
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ഒന്‍പതാം സ്വര്‍ണം. പുരുഷന്മാരുടെ എണ്ണുറ് മീറ്റര്‍ ഓട്ടത്തില്‍ മന്‍ജിത് സിജ് സ്വര്‍ണം നേടി. ഇതേ ഇനത്തില്‍ മലയാളി താരം ജിന്സണ് ജോണ്സണ് വെള്ളി മെഡലും നേടി. അതേസമയം വനിതകളുടെ 5000 മീറ്ററില്‍ ഇന്ത്യയ്ക്ക് നിരാശ. ഇന്ത്യന്‍ താരങ്ങളായ സൂര്യ ലോഗനാഥന്, സഞ്ജീവനി ജാഥവ് എന്നിവര്‍ യഥാക്രമം അഞ്ചും ഏഴും സ്ഥാനങ്ങളിലാണ് ഫിനിഷ് ചെയ്തത്.
നേരത്തെ ബാഡ്മിന്റണില്‍ പി.വി സിന്ധു വെള്ളി മെഡല്‍ നേടിയിരുന്നു. ലോക ഒന്നാം നമ്പര്‍ താരം സൂ യിംഗിനോട് പരാജയപ്പെട്ടാണ് സിന്ധുവിന്റെ നേട്ടം വെള്ളിയിലൊതുങ്ങിയത്. വനിതകളുടെ ജാവലിന്‍ ത്രോയിലും ഇന്ത്യയ്ക്ക് നിരാശ. അന്നു റാണി തന്റെ നാലാമത്തേയും ആറാമത്തേയും ശ്രമം ഫൗളാക്കി ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.







Comments