തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇതുവരെ 722.78 കോടി രൂപ ലഭിച്ചു എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന പണത്തിന്റെ തത്സമയ വിവരങ്ങള്‍ വെബ്സൈറ്റിലൂടെ അറിയാം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പലസ്ഥലങ്ങളില്‍ നിന്നും പണം ലഭിക്കുന്നുണ്ട്. വിവിധ ബാങ്കുകള്‍ ഉള്‍പ്പടെയുള്ള പണമിടപാട് സംവിധാനങ്ങളിലൂടെ അക്കൗണ്ടിലേക്ക് വരുന്ന പണത്തിന്റെ വിശദവിവരങ്ങളാണ് സൈറ്റിലുള്ളത്.
ഓരോ മിനിട്ടിലും അക്കൗണ്ടിലേക്ക് എത്തുന്ന തുകയ്ക്ക് അനുസരിച്ച് കൃത്യമായ കണക്കുകളുടെ അപ്ഡേഷനും സൈറ്റില്‍ നല്‍കുന്നുണ്ട്. ഇലക്ട്രോണിക്ക്, യു.പി.ഐ/ക്യു ആര്/ വിപിഐ, ക്യാഷ്/ ചെക്ക്/ ആര്‍ടിജിഎസ് സംവിധാനങ്ങളിലൂടെ എത്തുന്ന സംഭാവനകളുടെ വിശദവിവരങ്ങളും സൈറ്റില്‍ നല്‍കിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകള്‍ക്കെതിരെ നിരവധി കുപ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ തികച്ചും സുധാര്യമായിത്തന്നെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ പ്രവര്‍ത്തനം എന്ന് ഉറപ്പുവരുത്തുകയാണ് ഈ വെബസൈറ്റ്.
'ഗവണ്മെന്റ് ഓഫ് കേരള ചീഫ് മിനിസ്റ്റേര്‍സ് ഡിസാസ്റ്റര്‍ റിലീഫ് ഫണ്ട്' donation.cmdrf.kerala.gov.in എന്ന വെബ്സൈറ്റിലാണ് ദുരിതാശ്വാസ നിധിയിലേക്ക് എത്തുന്ന പണത്തിന്റെ വിവരങ്ങള്‍ തത്സമയം അറിയുവാന്‍ സാധിക്കുന്നത്.

Comments