ഡ്യുക്കാട്ടി സ്ക്രാമ്പ്ളര്‍ 1100 ഇന്ത്യൻ വിപണിയിൽ എത്തി. പുതിയ ഡ്യുക്കാട്ടി സ്ക്രാമ്പ്ളര്‍ 1100ന്റെ വില 10.91 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് 1100, സ്ക്രാമ്പ്ളര്‍ 1100 സ്പെഷ്യല്‍, സ്ക്രാമ്പ്ളര്‍ 1100 സ്പോര്‍ട് എന്നീ വകഭേദങ്ങള്‍ക്ക് യഥാക്രമം 10.91 ലക്ഷം, 11.12 ലക്ഷം, 11.42 ലക്ഷം രൂപ എന്നിങ്ങനെയാണ് ഡൽഹി എക്സ്ഷോറൂം വില.
'62 യെല്ലോ, ഷൈനിങ് ബ്ലാക് നിറപതിപ്പുകളില്‍ മാത്രമെ ഡ്യൂക്കാട്ടി സ്ക്രാമ്പ്ളര്‍ 1100 ലഭ്യമാവുകയുള്ളൂ. ബൈക്കിലുള്ള പുതിയ 1,079 എഞ്ചിന് 85 bhp കരുത്തും 88 Nm ടോർക്കും പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഗിയര്‍ബോക്സ്. സ്ക്രാമ്പ്ളര്‍ 1100 ബുക്ക് ചെയ്യുന്ന ആളുകള്‍ക്ക് അടുത്തമാസം മുതല്‍ മോഡലിനെ കമ്പനി കൈമാറി തുടങ്ങുമെന്നാണ് റിപ്പോർട്ട്.

ആക്ടിവ്, ജേര്‍ണി, സിറ്റി എന്നിങ്ങനെ മൂന്നു റൈഡിംഗ് മോഡുകള്‍ സ്ക്രാമ്പ്ളര്‍ 1100 -യില്‍ ലഭ്യമാണ്. കൂടാതെ, നാലു ലെവൽ ട്രാക്ഷന്‍ കണ്ട്രോളും ബോഷ് കോര്‍ണറിംഗ് എബിഎസും ഡ്യുക്കാട്ടി സ്ക്രാമ്പ്ളര്‍ 1100 -യ്ക്ക് കൂടുതല്‍ നിയന്ത്രണം നല്‍കും. സീറ്റിനടിയിൽ ഇരട്ട എക്സ്ഹോസ്റ്റ് സംവിധാനങ്ങള്‍ ഒരുങ്ങുന്നു.

Comments