പ്രളയ ദുരന്തം ചര്‍ച്ച ചെയ്യാന്‍ വിളച്ചുകൂട്ടിയ നിയമസഭാ സമ്മേളനത്തില്‍ പരിസ്ഥിതി പാണ്ഡിത്യം വിളമ്പിയ എംഎല്‍എമാരുമായി സംവാദത്തിന് തയ്യാറാണെന്ന് സംവിധായകന് ആഷിഖ് അബു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആഷിഖ് അബു പുതുവേദിയില് ഇവരുമായി ചര്‍ച്ചയാകാമെന്ന് വെല്ലുവിളി ഉയര്‍ത്തിയത്.
ചര്‍ച്ച സംഘടിപ്പിക്കുന്ന് കാര്യം വ്യക്തിപരമായി ഏറ്റെടുക്കാമെന്നും സമ്മതമെങ്കില്‍ മോഡറേറ്റ് ചെയ്യാനും തയ്യാറാണെന്ന് ആഷിഖ് അബു പറയുന്നു. പ്രളയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ പരിസ്ഥിതിസംരക്ഷണത്തെ എതിര്‍ത്തുമുള്ള എംഎല്‍എമാരുടെ പ്രസംഗം ഏറെ വിവാദമായിരുന്നു. തോമസ് ചാണ്ടി, പി.വി അന്‍വര്‍, എസ് രാജേന്ദ്രന് എന്നീ എംഎല്‍എമാരുടെ സഭയിലെ പരാമര്‍ശങ്ങള്‍ ഏറെ വിവാദമായിരുന്നു.






