
ചെന്നൈ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നല്കി എ.ആര് റഹ്മാനും അദ്ദേഹത്തിന്റെ സംഗീത ബാന്‍ഡും. അമേരിക്കയില്‍ നടത്തിയ സംഗീത പരിപാടിക്ക് ലഭിച്ച പ്രതിഫല തുകയാണ് കേരളത്തിലെ ദുരിതം അനുഭവിക്കുന്ന ആളുകള്‍ക്കായി നല്കീരിക്കുന്നക്. സംഭാവന നല്കുന്ന വിവരം എ.ആര് റഹ്മാന് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പുറത്തുവിട്ടത്.
''കേരളത്തിലെ ഞങ്ങളുടെ സഹോദരന്മാര്ക്കായി എന്റെയും എന്റെ ബാന്‍ഡിന്റെയും സംഭാവന. ഒരുപക്ഷേ ഈ ചെറിയ സംഭാവന ആശ്വാസ പ്രവര്‍ത്തനത്തിനെങ്കിലും ഉപകരിക്കുമായിരിക്കും'' എന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. തന്റെ സംഗീത ബാന്റിനൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചു.

കുറച്ച് ദിവസങ്ങള്ക്ക മുമ്പ് അമേരിക്കയിലെ ഒരു സംഗീത പരിപാടിയില്‍ കേരളത്തിന് വേണ്ടി എ.ആര് റഹ്മാന് പാട്ട് പാടിയിരുന്നു. ഇത് നവമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. കാതല്‍ ദേശം എന്ന ചിത്രത്തിലെ ഗാനമായ മുസ്തഫാ മുസ്തഫാ എന്ന ഗാനത്തിന്റെ വരികള്‍ മാറ്റിയാണ് അദ്ദേഹം കേരളത്തിന് വേണ്ടി ഗാനം ആലപിച്ചത്. സൗണ്ട് എഡിറ്റര്‍ റസൂല്‍ പൂക്കുട്ടിയുമായി ഈ കാര്യം സംബന്ധിച്ച എ.ആര് റഹ്മാന് സംസാരിക്കുകയും ചെയ്തിരുന്നു. കേരളത്തിന് സഹായം നല്‍കുമെന്ന് റഹ്മാന് നേരത്തെ അറിയിച്ചിരുന്നു.







Comments