
കൊച്ചി : ജീപ്പിന്റെ പാരമ്പര്യം പേറുന്ന ജീപ്പ് റാംഗ്ളര്‍ അണ്‍ലിമിറ്റഡ് എസ്.യൂ.വി സ്വന്തമാക്കി മലയാളത്തിന്റെ സ്വന്തം ജോജു ജോര്‍ജ്്. സഹനടനും നിര്‍മാതാവുമായ ജോജുവിന്റെ അസാന്നിധ്യത്തില്‍ കൊച്ചിയിലെ ജീപ്പ് ഡിലര്‍ഷിപ്പായ പിനാക്കിള്‍ ജീപ്പില്‍ നിന്ന് കുടുംബാംഗങ്ങളാണ് മോളിവുഡിലെ ആദ്യ റാംഗ്ളര്‍ എറ്റുവാങ്ങിയത്. 1986 മുതല്‍ വിപണിയിലുള്ള ജീപ്പ് റാംഗ്ളര്‍ ലോകത്തിലെ ഏറ്റവും പ്രശസ്തമായ എസ്.യു.വികളില്‍ ഒന്നാണ്. നിലവില്‍ ഫോര്‍ഡ് എന്‍ഡവര്‍ സ്വന്തമായുള്ള താരം റാംങ്ക്ളറിന്റെ പെട്രോള്‍ വകഭേദമാണ് സ്വന്താമാക്കിയത്.
ബെസ്റ്റ് ആക്ടര്‍.പുള്ളിപുലികളും ആട്ടിന്‍ കുട്ടികളും. കസിന്‍സ്, ചാര്‍ളി, രാജാധിരാജ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ ജോജു നിര്‍മാതാവെന്ന നിലയിലും പ്രശസ്തനാണ്

73 ലക്ഷം രൂപയാണ് വാഹനത്തിന്റെ കേരളത്തിലെ ഓണ്‍ റോഡ് വില. 6350 ആര്.പി.എമ്മില്‍ 284 പി.എസ് പവറും 4300 ആര്.പി.എംമില്‍ 347 എന്‍.എം ടോര്‍ക്കും നല്കാന് കഴിയുന്ന 3.6 ലിറ്റര്‍ പെന്റാസ്റ്റാര്‍ വി6 എഞ്ചിനാണ് വാഹനത്തിലുള്ളത്. മാത്രമല്ല 5 സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാന്‍സ് മിഷന് എല്ലാ വീലുകളിലേക്കും ഒരുപോലെ കരുത്തുപകരും.
പെര്‍ഫോമന്‍സിനും ആഡംബരത്തിനുമൊപ്പം സുരക്ഷക്കും വാഹനം മുന്‍തൂക്കം നല്കുന്നു. അഡ്വാന്‍സ് മള്‍ട്ടി സ്റ്റേജ് ഫ്രണ്ട് എയര്‍ ബാഗ്, ഇലക്രേ്ടാണിക്ക് റോള്‍ മീറ്റിഗേഷന്‍, ഇലക്രേ്ടാണിക് സ്റ്റെബിലിറ്റി കണ്ട്രോള്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ട്രാക്ഷന്‍ കണ്ട്രോള് സംവിധാനങ്ങളും വാഹനത്തിലുണ്ടാകും പെട്രോളിന് പുറമെ 2.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനും വിപണിയിലുണ്ട്.







Comments