ഇസ്ലാമബാദ്: പാകിസ്താന്റെ പുതിയ രാഷ്ട്രപതി ഡോ. ആരിഫ് അല്‍വിയുടെ രസകരമായ ഇന്ത്യന്‍ ബന്ധം പുറത്ത്. ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ ദന്ത ഡോക്ടറുടെ മകനാണ് അല്‍വിയുടെ പിതാവ് എന്നതാണ് ആ ബന്ധം.
ഭരണകക്ഷിയായ പാകിസ്താന് താഹ്രിക് ഐ ഇന്‍സാഫ് പാര്‍ട്ടി വെബ്സൈറ്റില്‍ പ്രസിഡന്റിനെക്കുറിച്ചുള്ള ചെറിയ വിവരണത്തിലാണ് രസകരമായ വിവരംകൂടി ചേര്‍ന്നിരിക്കുന്നത്. ചൊവ്വാഴ്ചയായിരുന്നു പാകിസ്താന്റെ 13ാമത് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.
വിഭജനത്തിന് മുന്‍പാണ് നെഹ്രുവിനെ അല്‍വിയുടെ പിതാവ് ഡോ. ഹബീബ് ഉര് റെഹമാന്‍ ഇലാഹി അല്‍വി ചികിത്സിച്ചത്. ഇരുരാജ്യങ്ങള്‍ക്കും സ്വാതന്ത്ര്യം ലഭിച്ച 1947ല്‍ കറാച്ചിയില്‍ വച്ചായിരുന്നു അല്‍വിയുടെ ജനനം.
നെഹ്രുവിന്റെ ഡോക്ടര്‍ എന്നത് മാത്രമല്ല രാഷ്ട്രപതിയുടെ ഇന്ത്യന്‍ ബന്ധം. ഇന്ത്യാ പാക്ക് വിഭജനത്തിന് ശേഷം ഇന്ത്യയില്‍ നിന്നും കുടിയേറിപ്പാര്‍ത്തയാളാണ് അല്‍വി. ആഗ്രയിലാണ് അല്‍വിയുടെ വേരുകളുള്ളത്. പര്‍വേശ് മുഷ്റഫാണ് ഇത്തരത്തില്‍ ഇന്ത്യയില്‍ വേരുകളുള്ള മറ്റൊരു ഭരണാധികാരി. രാജ്യ തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ നിന്നും കുടിയേറിപ്പാര്‍ത്തവരാണ് മുഷ്രഫിന്റെ മാതാപിതാക്കള്‍.
പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ അടുത്ത സുഹൃത്തുകൂടിയാണ് അല്‍വി. അതിന്പുറമെ, താഹ്രിക് ഐ ഇന്‍സാഫ് പാര്‍ട്ടിയുടെ സ്ഥാപക നേതാവുകൂടിയാണിദ്ദേഹം.

Comments