
ലോകത്തെ ഏറ്റവും വലിയ ഈ-കോമേഴ്സ് കമ്പനിയായ ആമസോണ്‍ വെബ്സൈറ്റ് ഹിന്ദിയിലും ഒരുങ്ങുന്നു. ന്യൂയോര്‍ക്ക് ടൈംസ് ആണ് ഈ റിപ്പോര്‍ട്ട് നൽകിയത്.നിലവില്‍ ആമസോണ്‍ ഇംഗ്ലീഷില്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. റിപ്പോർട്ട് അനുസരിച്ച് ഹിന്ദി സംസാരിക്കുന്ന ഇന്ത്യയിലെ 50 കോടിയോളം വരുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ആമസോണിന്റെ ഈ നീക്കം.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര് ഉപയോഗിക്കുന്ന ഭാഷയാണ് ഹിന്ദി. ഇന്ത്യയിലെ ജനസംഖ്യയില്‍ പത്തില്‍ ഒന്ന് മാത്രമേ ഇംഗ്ലീഷ് ഉപയോഗിക്കുന്നുള്ളൂ എന്നാണ് കമ്പനിയുടെ കണ്ടെത്തല്‍. അതുകൊണ്ട് വെബ്സൈറ്റ് ഹിന്ദിയിലേക്ക് കൂടി അവതരിപ്പിക്കുന്നതിലൂടെ കൂടുതല്‍പ്പേര്‍ക്ക് ഉപയോഗിക്കാനും കമ്പനിയുടെ വിശ്വാസ്യത വര്‍ധിപ്പിക്കാനും കഴിയുമെന്ന് ആമസോണ്‍ വിലയിരുത്തുന്നു. ഹിന്ദി വെബ്സൈറ്റ് വിജയിക്കുകയാണെങ്കില്‍ മറ്റ് പ്രാദേശിക ഭാഷകളിലും വെബ്സൈറ്റ് തയ്യാറാക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്.






