ന്യൂഡല്‍ഹി: രാജ്യം കണ്ടതില്‍ വച്ച് എക്കാലത്തേയും വലിയ വിലക്കയറ്റത്തിലാണ് ഇന്ധനവിലയുള്ളത്. ഇതോടെ കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുകയാണ് മുഖ്യ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ്. ഇതിന് മുന്നോടിയായി 10ാം തിയതി ഭാരത് ബന്ദിന് പാര്‍ട്ടി ആഹ്വാനം ചെയ്തിരിക്കുകയാണ്.
പൗരന്മാര്ക്ക് ഇന്ധന വിലയില്‍ നട്ടം തിരിയുമ്പോള്‍ ഇവിടെ വില്‍ക്കുന്നതിലും വിലകുറച്ച് ഇന്ധനം ബിജെപി സര്‍ക്കാര്‍ വിദേശരാജ്യങ്ങള്‍ക്ക് മറിച്ച് വില്‍ക്കുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്.
78 മുതല്‍ 86 രൂപ വരെയുള്ള വിലയിലാണ് ഇന്ത്യയില്‍ വിവിധ ഇടങ്ങളിലായി പെട്രോള്‍ വില്‍ക്കുന്നത്. എന്നാല്‍, 15 രാജ്യങ്ങളിലേക്ക് 34 രൂപയ്ക്കാണ് കയറ്റിയയക്കുന്നത്.
മോദി സര്‍ക്കാര്‍ ഇന്ധന വില വര്‍ധനവിലൂടെ 11 ലക്ഷം കോടിയുടെ കൊള്ളയാണ് നടത്തിയത്. പെട്രോളിയം ഉത്പന്നങ്ങളുടെ കേന്ദ്ര എക്സൈസ് തിരുവയും സംസ്ഥാനങ്ങളിലെ അധികനികുതിയും ഉടന്‍ കുറയ്ക്കണം. പെട്രോളും ഡീസലും ജിഎസിടിയുടെ പരിധിയില്‍ കൊണ്ടുവരികയും വേണമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല കുറ്റപ്പെടുത്തി.
കേന്ദ്രസര്‍ക്കാരിനോടുള്ള പ്രതിഷേധത്തില്‍ പങ്കുചേരാന്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളോടും സാമൂഹികസംഘടനകളോടും കോണ്‍ഗ്രസ് അഭ്യര്‍ത്ഥിച്ചു. പ്രതിപക്ഷ പാര്‍ട്ടികളുമായി സംസാരിച്ചതായി മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേല്‍ പറഞ്ഞു.
ബി.എസ്.പി.യും തൃണമൂലും തീരുമാനം അറിയിച്ചിട്ടില്ല. പ്രതിഷേധത്തോട് തൃണമൂലിനും യോജിപ്പുണ്ട് എന്ന് പട്ടേല്‍ അവകാശപ്പെട്ടു. എ.ഐ.സി.സി. ആസ്ഥാനത്തു നടന്ന പത്രസമ്മേളനത്തില്‍ മോത്തിലാല്‍ വോറ, അശോക് ഗെഹ്ലോത്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയ നേതാക്കളും പങ്കെടുത്തു.

Comments