
പ്രളയക്കെടുതിയില്‍ കോടികളുടെ നഷ്ടമാണ് കേരളത്തില്‍ ഉണ്ടായത്. ഏകദേശം 483 ആളുകള്‍ മരിക്കുകയും ചെയ്തിരുന്നു. വെള്ളം കയറി എല്ലാം നശിച്ചപ്പോള്‍ വാഹനങ്ങളും, വീടുകളും ഉപേക്ഷിച്ച് തങ്ങളുടെ ജീവന് നിലനിര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു എല്ലാവരും ചെയ്തത്. എന്നാല്‍ ഇവര്‍ ഉപേക്ഷിച്ചത് കോടികള്‍ വിലമതിക്കുന്ന വാഹനങ്ങളായിരുന്നു. ജീപ്പ് കോംപസ് മുതല്‍ റോള്‍സ് റോയ്സ് ഗോസ്റ്റ് വരെ ഉപേക്ഷിച്ചവരുണ്ട്.
റോള്‍സ് റോയ്സ് ഗോസ്റ്റ്
വാഹന വിപണിയില്‍ ഏറ്റവും വിലമതിക്കുന്ന വാഹനമാണ് റോള്‍സ് റോയ്സ്. ഏകദ്ദേശം 4 കോടി രൂപ മുതല്‍ 5 കോടി രൂപ വരെ വില മതിക്കുന്ന റോള്‍സ് റോയ്സ് ഗോസ്റ്റ് മോഡലാണ് തൃശൂര്‍ ജില്ലയില്‍ വെള്ളത്തിലായത്. രണ്ട് വര്‍ഷം പഴക്കമുള്ള വാഹനമായിരുന്നു വെള്ളത്തിലായത്.
പോര്‍ഷെ കയന്നെ

ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ പോര്‍ഷെയുടെ എസ്.യു.വി സെഗ്മന്റായ കയന്നെയാണ് വെള്ളത്തില്‍ മുങ്ങിയത്. വാഹനത്തിന്റെ അകത്തും എന്‍ജിനിലും വെള്ളം കയറുകയും ചെയ്തു. വാഹനത്തിന്റെ ഉള്‍ഭാഗത്ത് ചെളി കയറി വാഹനം പൂര്‍ണമായും നശിച്ചിരിക്കുകയാണ്. ഏകദ്ദേശം 1 കോടി രൂപ മുതല്‍ 2.35 കോടി രൂപ വരെ വിലയുള്ളതാണ് ഈ വാഹനം.

മെര്‍സിഡീസ് ജിഎല്‍എസ്

ജോര്‍മന്‍ വാഹന നിര്‍മാതാക്കളാണ് മെര്‍സിഡീസ്. ഏകദേശം 85.67 ലക്ഷം രൂപയുടെ വാഹനമാണ് ജിഎല്‍എസ്. എസയുവി വിഭാഗത്തില്‍ പെട്ടവയാണിത്.

മെര്‍സിഡീസ് ഇ ക്ലാസ്സ്

ജീപ്പ് കോംപസ്








Comments