ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ഫൈനല്‍ മത്സരത്തിനിറങ്ങുന്ന അമേരിക്കന്‍ ടെന്നീസ് താരം സെറീന വില്യംസ് കാത്തിരിക്കുന്നത് റെക്കോര്‍ഡുകള്‍ക്കാണ്. മകള്‍ ഒളിമ്പ്യയ്ക്ക് ജന്മം നല്‍കിയതിനു ശേഷമുള്ള രണ്ടാം ഗ്രാന്സ്ലാം ഫൈനലിനാണ് സെറീന ആര്‍തര്‍ ആശഷ സ്റ്റേഡിയത്തില്‍ ജപ്പാന് താരം നവോമില ഒസാക്കയ്ക്കെതിരെ ഇറങ്ങുന്നത്.
24-ാം ഗ്രാന്സ്ലാം ലക്ഷ്യമിട്ട് ഇറങ്ങുന്ന സെറീനയ്ക്കായി ഭര്‍ത്താവ് അലക്സിസ് ഒഹാനിയന് ഒരുക്കിയ സര്‍പ്രൈസാണ് ഇപ്പോള്‍ വൈറലാകുന്നത്. ഫൈനലില്‍ ഒസാക്കയെ പരാജയപ്പെടുത്തിയാല്‍ 24 ഗ്രാന്സ്ലാമുമായി മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോര്‍ഡിനൊപ്പം സെറീന എത്തും. ഏറ്റവും കൂടുതല്‍ തവണ യുഎസ് ഓപ്പണ്‍ നേടിയ താരമെന്ന റെക്കോര്‍ഡും സെറീനയ്ക്ക് സ്വന്തമാകും. നിലവില്‍ ആറു കിരീടവുമായി ക്രിസ് എവേര്ട്ടിനൊപ്പം ഈ റെക്കോര്‍ഡ് പങ്കിടുകയാണ് ടെന്നീസ് റാണി.
ഇനി ഭര്‍ത്താവ് ഒരുക്കിയ സര്‍പ്രൈസിലേക്ക്... തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് സെറീനയോടുള്ള സ്നേഹം അലെക്സിയസ് പങ്കുവെച്ചിരിക്കുന്നത്. മകള്‍ക്ക് ജന്മം നല്കിയ സമയത്ത് ആശുപത്രിയില്‍ നിന്നുള്ള ദൃശ്യം, ഈ യുഎസ് ഓപ്പണിലെ ആദ്യ മത്സരത്തില്‍ സെറീന കളിക്കുന്നത്, കളി കഴിഞ്ഞശേഷം വിലയിരുത്തുന്നത്, ഉള്‍പ്പെടെ നിരവധി നിമിഷങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് സര്‍പ്രൈസ് വീഡിയോ ഒരുക്കിയിരിക്കുന്നത്.
ജീവിതത്തിലെ സെറീനയുടെ പോരാട്ടത്തെ ഓര്‍മ്മിപ്പിക്കാനാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സ്ത്രീകളുടെ അവകാശത്തിനും, സമത്വത്തിനും വേണ്ടി പോരാടി, ഞങ്ങളുടെ കുഞ്ഞിനുവേണ്ടിയും പരിഗണനയ്ക്കും തുല്യവേതനത്തിനും വേണ്ടിയും അവള് പോരാടി.. അവള് പോരാളിയാണ്... ഒരിക്കലും വിട്ടുകൊടുക്കില്ല എന്നിങ്ങനെ വീഡിയോയ്ക്കൊപ്പം അലെക്സിയസ് കുറിക്കുന്നു. സെറീനയോടുള്ള സ്നേഹം പങ്കുവെച്ചാണ് അലെക്സിയസ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Comments