
ക്രോസ് ഓവര്‍ ശ്രേണിയില്‍ മാരുതി നടത്തിയ പരീക്ഷണമായിരുന്നു എസ്-ക്രോസ്. ആദ്യം ഉരല്പ്പം പിന്നോട്ടു പോയെങ്കിലും രണ്ടാം വരവിന് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി എസ്ക്രോസിന്റെ വില മാരുതി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇനി മുതല്‍ 8.85 ലക്ഷം രൂപ മുതലായിരിക്കും എസ്-ക്രോസ് വിപണിയിലെത്തുക. മുമ്പ് എസ്-ക്രോസിന് 8.61 ലക്ഷം മുതല്‍ 11.32 ലക്ഷം രൂപ വരെയായിരുന്നു എക്സ് ഷോറൂം വില എന്നാല്‍ പുതിയ മോഡലുകള്‍ക്ക് 8.85 ലക്ഷം മുതല്‍ 11.45 ലക്ഷം രൂപ വരെയാണ് പുതുക്കിയ വില.
സാധാരണ ഉയര്‍ന്ന മോഡലുകളില്‍ മാത്രം ഒരുക്കിയിരുന്ന സ്മാര്‍ട്ട് കീ, പുഷ് സ്റ്റാര്‍ട്ട് ബട്ടണ്‍, ഒട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, ക്രൂയിസി കണ്ട്രോള്, റിയര്‍ വൈപ്പര്‍, ഓട്ടോ ഫോള്‍ഡിങ്ങ് മിറര്‍ എന്നീ സംവിധാനങ്ങള്‍ പുതിയ എസ്-ക്രോസ് മോഡലില്‍ നല്കിയിരിക്കുന്നു. മുമ്പ് എസ്-ക്രോസിന്റെ ഉയര്‍ന്ന മോഡലുകളായ സെറ്റ, ആല്‍ഫ മോഡലുകളില്‍ മാത്രമാണ് ഈ സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരുന്നത് എന്നാല്‍ ഇത് മധ്യനിരയിലെ മോഡലുകളില്‍ കൂടി വ്യാപിപിക്കാനുള്ള തയ്യാറെടുപ്പിലാണ് മാരുതി.

കൂടാതെ പിന് പാര്‍ക്കിംഗ് സെന്‍സറുകള്‍, സ്പീഡ് അലര്‍ട്ട് സംവിധാനം, പാസഞ്ചര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവ എസ്-ക്രോസ് മോഡലുകള്‍ക്ക് മുഴുവന്‍ ലഭിക്കും. ഇരട്ട മുന്‍ എയര്‍ബാഗുകള്‍, ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ടോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, സീറ്റ് ബെല്‍റ്റ് പ്രീ ടെന്‍ഷനറുകള്‍ തുടങ്ങിയ സുരക്ഷാ സജ്ജീകരണങ്ങും എസ്-ക്രോസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

1.3 ലിറ്റര്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് മാരുതി എസ്-ക്രോസില്‍ നല്‍കീരിക്കുന്നത്. എഞ്ചിന് 88.5 bhp കരുത്തും 200 NM torque ഉം പരാമവധി സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ഇതില്‍ നല്‍കീരിക്കുന്നത്. റെനൊ ഡസ്റ്റര്‍, ഹുണ്ഡായി ക്രെറ്റ എന്നീ വാഹനങ്ങള്‍ക്കെതിരെയാണ് മാരുതിയുടെ എസ്-ക്രോസ് മത്സരിക്കുന്നത്.








Comments