മുന്‍ ക്രിക്കറ്റ് താരം സച്ചിന് തെന്‍ഡുല്‍ക്കര്‍ക്കെതിരെ ലൈംഗികാരോപണവുമായി നടി ശ്രീ റെഡ്ഡി. സച്ചിന് തെന്‍ഡുല്‍ക്കാരന്‍ എന്ന വ്യക്തി ഹൈദരാബാദില്‍ സുന്ദരിയായ പെണ്‍കുട്ടിയുമായി റൊമാന്സില് ഏര്‍പ്പെട്ടു. സമൂഹത്തില്‍ ഉന്നത സ്ഥാനമുള്ള ചാമുണ്ഡേശ്വര സ്വാമിയാണ് ഇവര്‍ക്കിടയില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത്. വലിയ വ്യക്തികള്‍ക്ക് നന്നായി കളിക്കാനറിയാം. ഞാന്‍ ഉദ്ദേശിച്ചത് പ്രണയമാണ്-ഇതായിരുന്നു ശ്രീ റെഡ്ഡിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
സച്ചിന് തെന്‍ഡുല്‍ക്കര്‍ എന്ന പേരിന് പകരം സച്ചിന് തെന്‍ഡുല്‍ക്കാരന്‍ എന്നാണ് ശ്രീ റെഡ്ഡി ഫെയ്സ്ബുക്ക് പോസ്റ്റില്‍ പരാമര്‍ശിച്ചിരിക്കുന്നത്. സച്ചിന് കാണാനെത്തിയ നടിയുടെ പേര് ചാര്‍മിംഗ് എന്നാണ് പറഞ്ഞിരിക്കുന്നത്. ആന്ധ്രയുടെ മുന്‍ ക്രിക്കറ്റ് താരം ചാമുണ്ഡേശ്വര്‍ നാഥിന്റെ പേരിന് പകരം ചാമുണ്ഡേശ്വര്‍ സ്വാമി എന്നാണ് പറഞ്ഞിരിക്കുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗുമായി ബന്ധപ്പെട്ട് സച്ചിന് ഹൈദരാബാദില്‍ എത്തിയിരുന്നു.
നടന്മാരായ നാനി, രാഘവ ലോറന്‍സ്, ശ്രീകാന്ത്, സംവിധായകരായ മുരുഗദോസ്, സുന്ദര്‍ സി തുടങ്ങിയവര്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച് വിവാദ വെളിപ്പെുത്തലുകള്‍ നടത്തിയ നടിയാണ് ശ്രീ റെഡ്ഡി.






