
കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായിരിക്കുന്നത് ഒരു കുരുന്നിന്റെ മനോധൈര്യമാണ്. കാലു വയ്യാത്ത ഒരു പെണ്‍കുട്ടി ഓട്ടമത്സരത്തില്‍ പങ്കെടുക്കുന്നതാണ് വീഡിയോ. ഒരു കാലും ഊന്ന് വടിയും ഉപയോഗിച്ചാണ് കുട്ടി ഓടുന്നത്.
തോല്‍വി ഉറപ്പാണെന്ന് അറിഞ്ഞിട്ടും പരിശ്രമിച്ച് നോക്കാനുള്ള കുട്ടിയുടെ മനസ്സിനെയാണ് ഏവരും അഭിന്ദിക്കുന്നത്. മറ്റുള്ളവര്‍ മത്സരത്തില്‍ മുന്നിലാകുമ്പോളും മത്സരം പാതി വഴിയില്‍ ഉപേക്ഷിക്കാതെ മത്സരം പൂര്‍ത്തിയാക്കുകയാണ് കുട്ടി ചെയ്തത്. ഗാലറിയില്‍ ഇരുന്നവരെല്ലാം ഇത് കണ്ട് എഴുന്നേറ്റ് നിന്നാണ് കൈയ്യടിച്ചത്.
സോഷ്യല്‍ മീഡിയയില്‍ വാഡിയോ ഇതിനോടകം വാറലായി കഴിഞ്ഞു. കുട്ടിയുടെ ഈ പ്രവൃത്തിയെ എല്ലാവരും പുകഴ്ത്തുകയാണ്. കഴിവുകള്‍ ഉണ്ടായിട്ടും അത് പ്രയോജനപ്പെടുത്താത്തവര്‍ ഈ കുട്ടിയെ കണ്ട് പഠിക്കണമെന്നും പലരും അബിപ്രായപ്പെടുന്നുണ്ട്. എവിടെ നിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്ന് വ്യക്തമല്ല.
വീഡിയോ കാണാം;






