ഗ്രാന്‍ഡ് ഐ10നെ പരിഷ്കരിച്ചു ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ദക്ഷിണ കൊറിയന്‍ കമ്പനി ഹ്യുണ്ടായ്. ഗ്രാന്‍ഡ് ഐ10 ഹാച്ച്ബാക്കിന്റെ എല്ലാ വേരിയന്റുകളിലും എക്സെന്റ് കോംപാക്റ്റ് സെഡാന് പോലെ ഇരട്ട ഫ്രണ്ട് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി (ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍) എന്നീ സുരക്ഷാ സംവിധാനങ്ങൾ സ്റ്റാന്‍ഡേഡായി നല്‍കും എന്നാണ് സൂചന.
പരിഷ്കരിക്കുമ്പോള്‍ കാറിന് വില കൂടുമെന്ന് തീര്‍ച്ചയായും പ്രതീക്ഷിക്കാം. ഹാച്ച്ബാക്കിന്റെ താഴ്ന്ന വേരിയന്റുകളില്‍ കൂടുതല്‍ ഫീച്ചറുകള്‍ ഉൾപ്പെടുത്തും . മാഗ്ന വേരിയന്റില്‍ സ്റ്റാന്‍ഡേഡായി റൂഫ് റെയിലുകളും ഡോറുകളില്‍ സൈഡ് ഇംപാക്റ്റ് ബീമുകളും നൽകും. സ്പോര്‍ട്സ് വേരിയന്റില്‍ സ്റ്റാന്‍ഡേഡായി എല്‍ഇഡി ഡേടൈം റണ്ണിംഗ് ലാംപുകളും റിയര്‍ സ്പോയ്ലറും നല്‍കും.

1.2 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്ജിന് ഓപ്ഷനുകളിലാണ് ഇന്ത്യയില്‍ ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 ഉള്ളത്. പെട്രോള്‍ വേര്‍ഷന്‍ ഓപ്ഷണല്‍ 4 സ്പീഡ് ഓട്ടോമാറ്റിക്കിലും ലഭിക്കും. ന്യൂ-ജെന്‍ ഗ്രാന്‍ഡ് ഐ10 ഹാച്ച്ബാക്കിന്റെ പ്രവര്‍ത്തനങ്ങള്‍ കമ്പനി ആരംഭിച്ചിട്ടുണ്ടെന്നാണ് സൂചന.

Comments