
ടാറ്റയുടെ ജനപ്രീയ വാഹനമായ ടിയാഗൊ ഹാച്ച്ബാക്കിന്റെ പുതിയ പതിപ്പ് ടിയാഗൊ എന്‍.ആര്.ജി ക്രോസ്ഓവര്നെ ടാറ്റ വിപണിയില്‍ അവതരിപ്പിച്ചു. 5.49 ലക്ഷം രൂപയാണ് ടിയാഗൊയുടെ പുതിയ ക്രോസ്ഓവര്‍ പതിപ്പിന്റെ വില.
ടിയാഗൊ എന്‍.ആര്.ജി പതിപ്പിന്റെ പെട്രോള്‍, ഡീസല്‍ വകഭേദങ്ങള്‍ ലഭ്യമാണ്. പെട്രോള്‍ മോഡലിന് 5.49 രൂപ വിലയിലും ഡീസല്‍ മോഡലിന് 6.31 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്സ് ഷോറൂം വില.
സുരക്ഷയ്ക്കു പ്രാധാന്യം നല്കിയൊരുക്കിയ മോഡലില്‍ ഇരട്ട മുന്‍ എയര്‍ബാഗുകള്‍, ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്രേ്ടാണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, കോര്‍ണര്‍ സ്റ്റബിലിറ്റി കണ്ട്രോള്, പിന് പാര്‍ക്കിംഗ് അസിസ്റ്റ്, െ്രെഡവര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്മാര്‍ട്ട് വൈപ്പര്‍, ഫോളോ മീ ഹെഡ്ലാമ്പുകള്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഉണ്ടാകും. ഇരുണ്ട പശ്ചാത്തലമുള്ള ഗ്രില്ലും അടിഭാഗത്തുള്ള പ്ലാസ്റ്റിക് ക്ലാഡിംഗും സ്പോര്‍ടി ഭാവം നല്കുന്നു. പുറത്തേക്ക് തള്ളിനില്ക്കുന്ന സ്കിഡ് പ്ലേറ്റ്, ഇരട്ടനിറമുള്ള 14 ഇഞ്ച് അലോയ് വീലുകള്‍, കറുത്ത മുകള്ഭാഗം തുടങ്ങിയവ ടിയാഗൊ എന്‍.ആര്.ജി എഡിഷന്റെ സവിശേഷതകളാണ്.
തിളക്കമേറിയ ഓറഞ്ച് നിറമാണ് അകത്തളത്തിലെ ഇരുണ്ട പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്നത്. നാവിഗേഷന്‍ സംവിധാനമുള്ള 5.0 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയന്‍മെന്റ് സംവിധാനവും എട്ടു സ്പീക്കര്‍ ഓഡിയോ സംവിധാനവും വാഹനപ്രേമികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നു.






