
ന്യൂഡല്‍ഹി : മുന്‍ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ സര്‍ദാര്‍ സിംഗ് ദേശിയ ടീമില്‍നിന്നു വിരമിച്ചു. യുവതാരങ്ങള്‍ക്ക് അവസരം നല്‍കുന്നതിനാണ് തീരുമാനമെന്ന് താരം പറഞ്ഞു.
ഏഷ്യന്‍ ഗെയിംസിലെ പ്രകടനം നിരാശയുണ്ടാക്കുന്നു.ഗെയിംസില്‍ വെങ്കലമെഡല്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത് 2020 ഒളിംപിക്സിലേക്കുള്ള ഇന്ത്യയുടെ പ്രവേശനത്തെ സ്വാധിനിക്കും. നിലവില്‍ പ്രായം 32 വയസ്സായി മൂന്നു വര്‍ഷം കൂടി തുടര്‍ന്നു കളിക്കാനുള്ള കായിക ക്ഷമതയുണ്ടെന്നും യുവതാരങ്ങള്‍ക്ക് അവസരം നല്‍കുന്നതിനാണ് വിരമിക്കല്‍ തീരുമാനമെന്നും സര്‍ദാര്‍ സിങ് വ്യക്തമാക്കി.
32-ാം വയസ്സിലും ഹോക്കി ടീമിലെ ഫിറ്റ് താരമായ സര്‍ദാല്‍ സിങ് യോ യോ ടെസ്റ്റില്‍ 21.4 പോയിന്റ് സ്വന്തമാക്കിയിരുന്നു. മൂന്ന് വര്‍ഷം കൂടി ഹോക്കി കളിക്കാമായിരുന്നു.എന്നാല്‍ എല്ലാത്തിനും ഒരു അവസാനം ആവശ്യമാണ്. ഇതാണ് വിരമിക്കലിന് പറ്റിയ സമയമാണെന്ന് തനിക്ക് തോന്നുന്നുവെന്നും സര്‍ദാര്‍ വ്യക്തമാക്കി. തീരുമാനം ഹോക്കി ഇന്ത്യയേയും ദേശിയ കോച്ച് ഹരേന്ദ്ര സിംഗിനെയും അറിയിച്ചിട്ടുണ്ടെന്നും സര്‍ദാര്‍ പറഞ്ഞു.
350 ആന്താരാഷ്ര്ട മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള താരം 2008ലെ സുല്‍ത്താന്‍ അസ്ലാന് കപ്പിലാണ് അദ്യമായി ഇന്ത്യയെ നയിച്ചത്. ഇതോടെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനായി താരം മാറി. പത്മശ്രീ,അര്‍ജുന അവാര്‍ഡ്,രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരം എന്നിവയ്ക്ക് അര്‍ഹനായ സര്‍ദാര്‍ സിംഗ് ഹോക്കി ഇന്ത്യ ലീഗില്‍ ഏറ്റവും വിലമതിക്കുന്ന മാര്ക്വീതാരമായിരുന്നു. സര്‍ദാര്‍ സിംഗിനെ 42.49 ലക്ഷം രൂപക്കാണ് ഡല്‍ഹി വേവ്റൈഡേഴ്സ് സ്വന്തമാക്കിയത്. ലീഗിലെ മികച്ച താരമായി രണ്ടുതവണ തിരഞ്ഞെടുക്കപ്പെട്ട സര്‍ദാര്‍ മികച്ച ഒരു സംഗിതജ്ഞന്‍ കൂടിയാണ്.






