
തമിഴ് സിനിമകളിലെ ഒഴിച്ചുകൂടാനാവാത്ത ഹാസ്യ താരങ്ങളില്‍ ഒരാളാണ് സൂരി. താരത്തിന്റെ പുത്തന്‍ മേക്ക്ഓവര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകര്‍. സിക്സ്പാക്ക് ലുക്കിലാണ് സൂരി അവതരിച്ചിരിക്കുന്നത്. നടന് ശിവകാര്‍ത്തികേയനാണ് സര്‍പ്രൈസ് എന്ന രീതിയില്‍ സൂരിയുടെ സിക്സ്പാക്ക് ലുക്ക് പുറത്തിറക്കിയത്. ശിവകാര്ത്തികേയന് നായകനാകുന്ന സീമരാജയിലാണ് സിക്സ്പാക്ക് ഗെറ്റപ്പില്‍ സൂരി എത്തുന്നത്.
സൂരി സിക്സ്പാക്കില്‍ എത്തുന്ന വിവരം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. റിലീസിന് ഒരു ദിവസം മുമ്പാണ് ട്വിറ്ററിലൂടെ സൂരിയുടെ ലുക്ക് പുറത്ത് വിടുന്നത്. സൂരിയുടെ സിക്സ് പാക്ക് ലുക്ക് പുറത്തെത്തിയതോടെ ട്രോളുകളും സജീവമാകുന്നുണ്ട്.
സീമരാജ സംവിധാനം ചെയ്യുന്നത് പൊന്‍രാം ആണ്. സാമന്തയാണ് നായിക. സിമ്രാന്, നെപ്പോളിയന്, ലാല്‍, കെ എസ് രവികുമാര്‍, മനോബല തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കീര്‍ത്തി സുരേഷ് അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.







Comments