ടിയാഗൊ NRG എഡിഷന് വിപണിയില്‍ - വില 5.49 ലക്ഷം മുതല്‍
ടിയാഗൊ NRG എഡിഷന് വിപണിയില്‍ - വില 5.49 ലക്ഷം മുതല്‍
Authored by Web Desk | Last updated: 13 Sep 2018, 12:37 PM | 1 min read
ടിയാഗൊ ഹാച്ച്ബാക്കിന്റെ പുത്തന്‍ പതിപ്പുമായി ടാറ്റ വിപണിയിൽ. ടിയാഗൊ NRG ക്രോസ്ഓവര്‍ പതിപ്പാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. 5.5 ലക്ഷം രൂപയാണ് ടിയാഗൊയുടെ പുതിയ ക്രോസ്ഓവര്‍ പതിപ്പിന്റെ ഡൽഹി എക്സ്ഷോറൂം വില. നിരവധി പരിഷ്കാരങ്ങളോടെയാണ് പുതിയ മോഡൽ എത്തുന്നത്.
എനര്‍ജി എഡിഷനെന്നു ആണ് കമ്പനി ഈ മോഡലിനെ വിളിക്കുന്നത്. ടിയാഗൊ NRG പതിപ്പില്‍ പെട്രോള്‍, ഡീസല്‍ വകഭേദങ്ങള്‍ ലഭ്യമാണ്. ടിയാഗൊ NRG പെട്രോള്‍ 5.5 രൂപ പ്രാരംഭ വിലയിലാണ് എത്തുന്നത്. 6.32 ലക്ഷം രൂപയാണ് ഡീസല്‍ മോഡലിന് വിപണിയില്‍ വില. മാരുതി സെലറിയോ X, ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ എന്നിവരോടാണ് ടാറ്റ ടിയാഗൊ NRG എഡിഷന്റെ മത്സരം.
ഇരട്ടനിറമുള്ള 14 ഇഞ്ച് അലോയ് വീലുകള്‍, കറുത്ത മേല്‍ക്കൂര, പുറത്തേക്ക് തള്ളിനില്ക്കുന്ന സ്കിഡ് പ്ലേറ്റ്, തുടങ്ങിയവ ടിയാഗൊ NRG എഡിഷന്റെ പ്രധാന ഫീച്ചറുകളാണ്. ഗ്രൗണ്ട് ക്ലിയറന്‍സ് 180 mm ആണ്. നാവിഗേഷനുള്ള 5.0 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയന്‍മെന്റ് സംവിധാനവും എട്ടു സ്പീക്കര്‍ ഓഡിയോ സംവിധാനവും ഹാച്ച്ബാക്കിൽ ലഭ്യമാണ്.
ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, ഇരട്ട മുന്‍ എയര്‍ബാഗുകള്‍, കോര്‍ണര്‍ സ്റ്റബിലിറ്റി കണ്ട്രോള്, പിന് പാര്‍ക്കിംഗ് അസിസ്റ്റ്, ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്മാര്‍ട്ട് വൈപ്പര്‍, ഫോളോ മീ ഹെഡ്ലാമ്പുകള്‍ എന്നിവയെല്ലാം ടിയാഗൊ NRG എഡിഷനില്‍ സുരക്ഷ സംവിധാനങ്ങളാണ്.