
ഒരു സംഘം ലൈംഗിക അടിമയാക്കിയ പെണ്‍കുട്ടി വിവരിച്ച ക്രൂരതകള്‍ കേട്ട് ഞെട്ടിയിരിക്കുകയാണ് ഏവരും. 14-ാം വയസിലാണ് സംഘം കുട്ടിയെ തട്ടിക്കൊണ്ട് പോയത്. 12 വര്‍ഷത്തോളം സംഘം യുവതിയെ തടവില്‍ വെച്ചു. ക്രൂരമായി ബലാത്സംഗം ചെയ്തു. ഇതിനിടെ എട്ട് പ്രാവശ്യം ഗര്‍ഭഛിത്രം നടത്തി. ഇംഗ്ലീഷ് സംസാരിക്കുവാന്‍ യുവതിയെ സംഘം അനുവചദിച്ചിരുന്നില്ല. ഇസ്ലാമിക രീതിയിലുള്ള വസ്ത്രധാരണമായിരുന്നു.
ഇതിനിടെ രണ്ട് വിവാഹങ്ങള്‍ക്ക് യുവതി നിര്‍ബന്ധിതയായി. ഇവിടെയും ലൈംഗിക അടിമതന്നെയായിരുന്നു. ഓരോ ദിവസവും മണിക്കൂറുകളോളം സമയം ഭക്ഷണം പാകം ചെയ്യുകയും വൃത്തിയാക്കുകയും തുണികള്‍ കഴുകുകയും ചെയ്തിരുന്നുവെന്ന് യുവതി വെളിപ്പെടുത്തുന്നു. ഒരു വിധത്തിലാണ് താന്‍ അവരില്‍ നിന്നും രക്ഷപ്പെട്ടതെന്നും യുവതി പറയുന്നു.
2005ല്‍ ടെസ്കോയില്‍ നിന്നാണ് യുവതിയെ തട്ടിക്കൊണ്ട് പോകുന്നത്. അതും വെറും 14 വയസ് മാത്രം പ്രായമുള്ളപ്പോള്‍. കാറില്‍ എത്തിയയാള്‍ സാറ(യഥാര്‍ത്ഥ പേരല്ല)യെ കാറില്‍ കയറ്റി കൊണ്ടു പോവുകയായിരുന്നു. സംഘത്തിന്റെ തലവനായിരുന്നു അയാള്‍ എന്ന് സാറ പറയുന്നു. വീടിന്റെ മുന്നില്‍ വെച്ചായിരുന്നു സംഭവം. സാറയെ കാണാനില്ലെന്ന് പരാതി നല്‍കിയിട്ടും പോലീസ് അന്വേഷണത്തിന് തയ്യാറായിരുന്നില്ലെന്ന് മാതാപിതാക്കള്‍ പറയുന്നു.
12 വര്‍ഷത്തോളം സാറയെ തടവിലാക്കി. ഇതിനിടെ ബലാത്സംഗം ചെയ്യപ്പെട്ടു, മര്‍ദന മല്ക്കേണ്ടി വന്നു, മയക്കുമരുന്ന് നല്കി, വീട്ട് പണികള്‍ ചെയ്തു, എട്ട് പ്രാവശ്യം ഗര്‍ഭ ഛിത്രത്തിന് വിധേയയായി. ഇതില്‍ മൂന്നെണ്ണം നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ക്ലിനിക്കിലായിരുന്നു. ഇത്തരത്തില്‍ ഞെട്ടിക്കുന്ന ക്രൂരതകളാണ് സാറയ്ക്ക് അനുഭവിക്കേണ്ടി വന്നത്.
നിശ്ചിത ഇടവേളകളില്‍ ഇടവെട്ട് സംഘം വീട് മാറിക്കൊണ്ടിരുന്നു. മാത്രമല്ല ഫോണ്‍ ഉപയോഗിക്കുന്നതിനും കംപ്യൂട്ടര്‍ ഉപയോഗിക്കുന്നതിനും സംഘം സാറയെ വിലക്കി. ഖുറാന് വായിക്കുവാന്‍ താന്‍ നിര്‍ബന്ധിതയായി. ഇംഗ്ലീഷ് സംസാരിക്കാന്‍ അുമതിയില്ലായിരുന്നു. പാകിസ്താനി ഭാഷകള്‍, ഉറുദു, പഞ്ചാബി ഭാഷകള്‍ സംസാരിക്കാന്‍ മാത്രമാണ് അനുവാദം ഉണ്ടായിരുന്നത്.
ഒരിക്കല്‍ ജെറി തന്നെ വിവാഹം ചെയ്തുവെന്ന് പറഞ്ഞു, ഒരു ഇസ്ലാമിക വെഡ്ഡിംഗ് സര്‍ട്ടിഫിക്കറ്റും കാണിച്ചു. എന്നാല്‍ 2012ല്‍ വിവാഹ ബന്ധം അവസാനിപ്പിക്കുകയും മുമ്പ് കണ്ടിട്ടില്ലാത്ത ഒരാളുമായി വിവാഹം കഴിപ്പിക്കുകയും ചെയ്തു. വിവാഹ ദിവസം തന്നെ ഇയാള്‍ തന്നെ ബലാത്സംഗം ചെയ്തു. അവിടെ നിന്നും താന്‍ രക്ഷപ്പെടുന്ന ദിവസം വരെ ബലാത്സംഗത്തിനിരയായിരുന്നെന്നും സാറ പറയുന്നു.






