
റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റില്‍ മണിക്കൂറില്‍ 241.40 കിലോമീറ്റര്‍ വേഗതയില്‍ പറന്ന് റെക്കോര്‍ഡിട്ട് പതിനെട്ടുകാരി. 650 സിസി ബൈക്കായ കോണ്ടിനെന്റല് ജിടിയുടെ മോഡിഫൈഡ് വെര്‍ഷനില്‍ പറന്നാണ് കൈല റിവസ് എന്ന 18 കാരി റെക്കോര്‍ഡിട്ടത്. റെക്കോര്‍ഡ് പ്രകടനത്തിനെ ഔദ്യോഗികമാക്കാന്‍ ഫെഡറേഷന് ഇന്റര്‍നാഷണല്‍ മോട്ടോര്സൈക്ലിസത്തിന്റെ സര്‍ട്ടിഫിക്കറ്റിനായി കാത്തിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
യുഎസിലെ ബോണ്‍വില്ലയിലെ സാള്‍ട്ട് ഫാലാറ്റിലാണ് റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനെന്റല് ജിടി റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്. ഏകദേശം 20 പ്രാവശ്യം കൈല ബൈക്കില്‍ പറന്നു. നിലവില്‍ പന്ത്രണ്ടിലധികം സ്പീഡ് റെക്കോര്‍ഡ് സ്വന്തം പേരിലുള്ള റൈഡറാണ് കൈല. ഷറിന്റെ ഉടമസ്ഥതയിലുള്ള ഹാരിസ് പെര്‍ഫോമന്‍സ് കമ്പനിയാണ് ബൈക്കിനെ മോഡിഫൈ ചെയ്തിരിക്കുന്നത്.
കോണ്ടിനെന്റല് ജിടി 650ന്റെ പ്രൊഡക്ഷന്‍ പതിപ്പില്‍ നിന്ന് ധാരാളം മാറ്റങ്ങളുണ്ട് റെക്കോര്‍ഡിട്ട ബൈക്കിന്. പരമാവധി വേഗം കിട്ടാന്‍ വേണ്ടി ഭാരം കുറഞ്ഞ ഷാസിയും സസ്പെന്‍ഷനുമാണ് ബൈക്കിന് നല്‍കിയത്.
648സിസി എയര്‍ കൂള്‍ഡ് എന്‍ജിനാണ് ബൈക്കില്‍ നല്‍കീരിക്കുന്നത്. ഇരട്ട എന്‍ജിനില്‍ 47hp , 52Nm ടോര്‍ക്കുമുണ്ട്. ആറ് സ്പീഡ് ഗിയര്‍ ബോക്സാണ് ബൈക്കില്‍ നല്തീരിക്കുന്നത്.







Comments