
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ അഭിമാനമായ ജിന്സണ് ജോണ്സന് അര്‍ജുന അവാര്‍ഡ്. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയായ ജിന്സണ് ഇക്കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ സ്വര്‍ണ മെഡലും 800 മീറ്ററില്‍ വെള്ളിയും നേടിയിരുന്നു. ഈ മിന്നും പ്രകടനം പരിഗണിച്ചാണ് ജിന്‍സണെ അവാര്‍ഡിന് പരിഗണിച്ചത്.
അതേസമയം, പി.യു ചിത്രയെ അവാര്‍ഡിന് പരിഗണിച്ചിട്ടില്ല. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ ഒരു വെങ്കല മെഡല്‍ മാത്രമാണ് ചിത്രയ്ക്ക് നേടാന്‍ കഴിഞ്ഞത്.
ക്രിക്കറ്റ് താരം വിരാട് കോഹ്ലിയെയും ഭാരോദ്വഹനം താരം മീരാഭായി ചാനുവിനെയും ഖേല്‍ രത്ന പുരസ്കാരത്തിനായി തെരഞ്ഞെടുത്തു.






