
മിഡ്നാപൂര്‍ : പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച ബി.ജെ.പി പ്രവര്ത്തകന് അറസ്റ്റില്‍. വെസ്റ്റ് മിഡ്നാപൂര്‍ സ്വദേശിയായ ബാബുയ ഷോഷാണ് അറസ്റ്റിലായത്. മമത ബാനര്‍ജിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ചിത്രങ്ങള്‍ മോശം കമന്റുകളോടെ പ്രചരിപ്പിക്കുകയായിരുന്നു.
ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കും ഒന്നിച്ചുള്ള മോര്‍ഫ് ചെയ്ത ചിത്രങ്ങളാണ് ഇയാള്‍ പ്രചരിപ്പിച്ചത്. 'വേണ്ട സമയത്ത് വിവാഹം കഴിച്ചില്ലെങ്കില്‍ അതിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കു'മെന്ന് പറഞ്ഞുകൊണ്ടാണ് ഇദ്ദേഹം മമതയെ പരിഹസിക്കുന്നത്. ഇതോടൊപ്പം മമതയെ മോശമായി ചിത്രീകരിക്കുന്ന ചില ബംഗാളി ആര്‍ട്ടിക്കിളുകളും ഇയാള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.






