
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബംബര്‍ നറുക്കെടുപ്പില്‍ ഒന്നാം സ്ഥാനം തൃശ്ശൂരില്‍ വിറ്റ ടിക്കറ്റിന്. ടിബി 128092 എന്ന ടിക്കറ്റിനാണ് സമ്മാനം. 10 കോടി രൂപയാണ് ഒന്നാം സമ്മാനം. ഉച്ചയ്ക്കായിരുന്നു. നറുക്കെടുപ്പ്. 250 രൂപയായിരുന്നു ടിക്കറ്റ് വില.
10 സീരിയസുകളിലായി ആകെ 90 ലക്ഷം ഓണം ബംപര്‍ ടിക്കറ്റുകളാണ് ഇത്തവണ അടിച്ചത്. ഒന്നാം സമ്മാനമായ 10 കോടി രൂപ ഒരാള്‍ക്കും രണ്ടാം സമ്മാനമായ അരക്കോടി രൂപ 10 പേര്‍ക്കും മൂന്നാം സമ്മാനമായ 10 ലക്ഷം 20 പേര്‍ക്കും ലഭിക്കും. സമാശ്വാസ സമ്മാനമായ അഞ്ചുലക്ഷം രൂപ ഒന്‍പതുപേര്‍ക്ക് നല്‍കും. 20 പേര്‍ക്ക് ലഭിക്കുന്ന നാലാം സമ്മാനത്തുവയും അഞ്ചു ലക്ഷം തന്നെയാണ്.
ഒരുലക്ഷം, 5000, 3000, 2000,1000,500 എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങള്‍. 70 കോടി രൂപ ആകെ സമ്മാനത്തുകയായി വിതരണം ചെയ്യേണ്ടി വരുമെന്നാണ് ലോട്ടറി വകുപ്പിന്റെ കണക്കുകൂട്ടല്‍.






