
നിരപരാധിയെന്ന് ബിഷപ്പ്; കന്യാസ്ത്രീ വ്യക്തി വൈരാഗ്യം തീര്‍ക്കുന്നു
കൊച്ചി: കന്യാസ്ത്രീ നല്കിയ ബലാത്സംഗ പരാതിയില്‍ മുന്‍ നിലപാട് ആവര്‍ത്തിച്ച് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. താന്‍ നിരപരാധിയാണ്. കന്യാസ്ത്രീ തന്നോട് വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണ്. അവര്‍ക്ക് ദുരുദ്ദേശമാണ്. പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്ന ദിവസങ്ങളില്‍ കുറവിലങ്ങാട് മഠത്തില്‍ പോയിട്ടില്ല. ആദ്യം പീഡനം നടന്നുവെന്ന് പറയുന്ന 2014 മേയ് അഞ്ചിന് കുറവിലങ്ങാട് മഠത്തില്‍ പോയിരുന്നുവെങ്കിലും രാത്രി താമസിച്ചിരുന്നില്ല എന്നും ബിഷപ്പ് മൊഴിയില്‍ ആവര്‍ത്തിക്കുന്നു.
മുത്തലാഖ് ഇനി ക്രിമിനല്‍ കുറ്റം; ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം
ന്യൂഡല്‍ഹി: മുത്തലാഖ് ചൊല്ലി വിവാഹമോചനം നടത്തുന്നത് ക്രിമിനല്‍ കുറ്റമാക്കി വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭ അംഗീകാരം. ഡിസംബറില്‍ പാസാക്കിയ മുത്തലാഖ് ബില്ലില്‍ ഉള്ള വ്യവസ്ഥകളാണ് ഓര്‍ഡിനന്‍സിലുള്ളത്. എന്നാല്‍, ബില്‍ രാജ്യസഭയില്‍ പാസാക്കാനായില്ല. ഇതേത്തുടര്‍ന്നാണ് ഓര്‍ഡിനന്‍സ് ഇറക്കിയത്.
ഇത്തരത്തില്‍ മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തിയാല്‍ മൂന്ന് വര്‍ഷം വരെ തടവും പിഴയുമാണ് ശിക്ഷ. നിയമത്തിനെതിരെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാറുകളുടെ അഭിപ്രായവും ചോദിച്ചിരുന്നു. മിക്ക സംസ്ഥാന സര്‍ക്കാരുകളും ബില്ലിനെ അനുകൂലിച്ചു.
അഗസ്റ്റാ വെസ്റ്റലാന്റ് ; മുഖ്യഇടനിലക്കാരന്‍ ക്രിസ്റ്റിന് മൈക്കിളിനെ ഇന്ത്യക്ക് വിട്ടുകൊടുക്കാന്‍ ദുബായ് കോടതി
ന്യൂഡല്‍ഹി: അഗസ്റ്റാ വെസ്റ്റലാന്റ് ഹെലികോപ്ടര്‍ അഴിമതിക്കേസില്‍ മുഖ്യഇടനിലക്കാരന്‍ ക്രിസ്റ്റിന് മൈക്കിള്‍ ജെയിംസിനെ വിട്ട് നല്കാന് ദുബായ് കോടതി ഉത്തരവിട്ടു. കഴിഞ്ഞവര്‍ഷമാണ് യുഎഇ മൈക്കിളിനെ അറസ്റ്റ് ചെയ്തത്. വിവിഐപി ഹെലികോപ്ടര്‍ ഇടപാടില്‍ കൈക്കൂലി ഇടപാടുകള്‍ക്ക് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതാണ് ഇയാള്‍ ചെയ്തകുറ്റം.
അഴുക്കുചാല്‍ മാലിന്യം ഇനി ശുദ്ധജലവും ഇന്ധനവുമാകും; പദ്ധതിക്ക് തുടക്കമായി
ന്യൂഡല്‍ഹി : ഇനി അഴുക്കുചാലിലെ മലിനജലം ഇന്ധനവും ശുദ്ധജലവുമായി മാറും. ബരാപ്പുള്ള അഴുക്കുചാലിലെ മലിനജലം ശുദ്ധജലമാക്കാനുള്ള പദ്ധതിക്ക് തുടക്കമായി. കേന്ദ്ര ബയോടെക്നോളജി മന്ത്രാലയത്തിന് കീഴില്‍ തുടങ്ങിയ സംവിധാനം കേന്ദ്രമന്ത്രി ഹര്ഷവര്ധന് ഉദ്ഘാടനം ചെയ്തു.
ലോക്കല്‍ ട്രീറ്റ്മെന്റ് ഓഫ് അര്‍വന്‍ സുവിജ് സ്ട്രീംസ് ഫോര്‍ ഹെല്‍ത്തി റീയൂസ് എന്ന സംവിധാനം സണ്‍ഡയല്‍ പാര്‍ക്കിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഈ സാങ്കേതിക വിദ്യയിലൂടെ 10 ലക്ഷം ലിറ്റര്‍ മലിനജലം ശുചീകരിച്ച് ശുദ്ധജലമാക്കാനും മൂന്ന് ടണ്‍ ജൈവ ഇന്ധനം വരെ തയ്യാറാക്കാന്‍ സാധിക്കും. മലിനജലത്തില്‍ നിന്നും കാര്‍ബര്‍ വേര്‍തിരിച്ചെടുക്കുകയാണ് ആദ്യപടി. ഇതില്‍ നിന്നാണ് ബയോ ഇന്ധനം തയ്യാറാക്കുന്നത്.
ആളൂരില്‍ ഏഴ് ആണ്‍കുട്ടികളെ പീഡിപ്പിച്ച് ഒളിവില്‍ പോയ സന്ന്യാസി അറസ്റ്റില്‍
തൃശ്ശൂര്‍ : ആളൂരില്‍ ഏഴ് ആണ്‍കുട്ടികളെ പീഡിപ്പിച്ച ശേഷം ഒളിവില പോയ സന്ന്യാസി ചെന്നൈയില്‍ അറസ്റ്റില്‍. ഇടുക്കി പെരുവന്താനം സ്വദേശിയായ സ്വാമി ശ്രീനാരായണ ധര്‍മവ്രതനാണ് പിടിയിലായത്.
രണ്ടു മാസം മുന്‍പാണ് ഏഴ് ആണ്‍കുട്ടികള്‍ സ്വാമി ശ്രീനാരായണ ധര്മവ്രതനെതിരെ തൃശ്ശൂര്‍ ആളൂര്‍ പോലീസിന് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയയോടെ സ്വാമിയ്ക്കെതിരെ കേസെടുക്കുകയായിരുന്നു. ഇതിനു ശേഷമാണ് ഒളിവില്‍ പോയത്. സ്വാമിയ്ക്കായി ലുക്ക്ഔട്ട് നോട്ടീസും പുറത്തിറക്കുകയും പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു.